ഐബിപിഎസിൽ പ്രോഗ്രാമർ/ഐടി എൻജിനിയർ



ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌  ബാങ്കിങ്‌ പേഴ്‌സണൽ സെലക്ഷനിൽ ആറ്‌ ഒഴിവുണ്ട്‌. മുംബൈയിലായിരിക്കും നിയമനം.  തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്‌. അനലിസ്‌റ്റ്‌ പ്രോഗ്രാമർ വിൻഡോസ്‌ 1, അനലിസ്‌റ്റ്‌ പ്രോഗ്രാമർ ഫ്രണ്ട്‌ എൻഡ്‌ 2, ഐടി സിസ്‌റ്റംസ്‌ ‌ സപ്പോർട്‌ എൻജിനിയർ 1, ഐടി എൻജിനിയർ(ഡാറ്റ സെന്റർ) 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ബിഇ/ബിടെക്‌. വിവിധ സോഫ്‌റ്റ്‌ വേറുകളിലും കംപ്യൂട്ടർ ലാംഗ്വേജിലുമുള്ള അഞ്ച്‌ വർഷത്തെ പ്രവൃത്തിപരിചയം. അനലിസ്‌റ്റ്‌ പ്രോഗ്രാമർ തസ്‌തികയിലേക്ക്‌ എംസിഎ/എംഎസ്‌സി ഐടി, എംഎസ്‌സി കംപ്യൂട്ടർ സയൻസ്‌ എന്നിവ പഠിച്ചവർക്കും അപേക്ഷിക്കാം. www.ibps.in വഴി അപേക്ഷ ഓൺലൈനായി സ്വീകരിക്കും. അവസാന തിയതി ഫെബ്രുവരി എട്ട്‌. വിശദവിവരം വെബ്‌സൈറ്റിൽ.   Read on deshabhimani.com

Related News