25 April Thursday

ഐബിപിഎസിൽ പ്രോഗ്രാമർ/ഐടി എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌  ബാങ്കിങ്‌ പേഴ്‌സണൽ സെലക്ഷനിൽ ആറ്‌ ഒഴിവുണ്ട്‌. മുംബൈയിലായിരിക്കും നിയമനം.  തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്‌. അനലിസ്‌റ്റ്‌ പ്രോഗ്രാമർ വിൻഡോസ്‌ 1, അനലിസ്‌റ്റ്‌ പ്രോഗ്രാമർ ഫ്രണ്ട്‌ എൻഡ്‌ 2, ഐടി സിസ്‌റ്റംസ്‌ ‌ സപ്പോർട്‌ എൻജിനിയർ 1, ഐടി എൻജിനിയർ(ഡാറ്റ സെന്റർ) 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ബിഇ/ബിടെക്‌. വിവിധ സോഫ്‌റ്റ്‌ വേറുകളിലും കംപ്യൂട്ടർ ലാംഗ്വേജിലുമുള്ള അഞ്ച്‌ വർഷത്തെ പ്രവൃത്തിപരിചയം. അനലിസ്‌റ്റ്‌ പ്രോഗ്രാമർ തസ്‌തികയിലേക്ക്‌ എംസിഎ/എംഎസ്‌സി ഐടി, എംഎസ്‌സി കംപ്യൂട്ടർ സയൻസ്‌ എന്നിവ പഠിച്ചവർക്കും അപേക്ഷിക്കാം. www.ibps.in വഴി അപേക്ഷ ഓൺലൈനായി സ്വീകരിക്കും. അവസാന തിയതി ഫെബ്രുവരി എട്ട്‌. വിശദവിവരം വെബ്‌സൈറ്റിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top