നെയ്വേലി ലിഗ്നൈറ്റില്‍ 100 ഗ്രാജ്വേറ്റ് എക്സി. ട്രെയ്നി
നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍, ഗേറ്റ് 2017 സ്കോറിന്റെ അടിസ്ഥാനത്തില്‍ ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയ്നി തസ്തികയിലേക്ക് അപേക്ഷിക്കാം. ജനുവരി ആറുമുതല്‍ അപേക്ഷിക്കാനുള്ള അവസരം ഓണ്‍ലൈനില്‍. മെക്കാനിക്കല്‍: 50 ഒഴിവ്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ എഎംഐഇ. എസ്സി/എസ്ടിക്ക് 10 ശതമാനം മാര്‍ക്കിളവ്. ഇലക്ട്രിക്കല്‍: (ഇഇഇ) 15 ഒഴിവ്. 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ബിരുദം. അല്ലെങ്കില്‍ എഎംഐഇ യോഗ്യത. എസ്സി/എസ്ടിക്ക് 10 ശതമാനം മാര്‍ക്കിളവ്. ഇലക്ട്രിക്കല്‍ (ഇസിഇ): അഞ്ച് ഒഴിവ്. 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ എഎംഐഇ യോഗ്യത. എസ്സി/എസ്ടിക്ക് 10 ശതമാനം മാര്‍ക്കിളവ്. സിവില്‍ എന്‍ജിനിയറിങ്: 10 ഒഴിവ്. 60 ശതമാനം മാര്‍ക്കോടെ സിവില്‍/സിവില്‍ ആന്‍ഡ് സ്ട്രക്ചറല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ എഎംഐഇ യോഗ്യത. എസ്സി/എസ്ടിക്ക് 10 ശതമാനം മാര്‍ക്കിളവ്. കണ്ട്രോള് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍: 10 ഒഴിവ്. 60 ശതമാനം മാര്‍ക്കോടെ ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള് എന്‍ജിനിയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ എഎംഐഇ യോഗ്യത. എസ്സി/എസ്ടിക്ക് 10 ശതമാനം മാര്‍ക്കിളവ്. മൈനിങ്: 10 ഒഴിവ്. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മൈനിങ് എന്‍ജിനിയറിങ്ങില്‍ ബിരുദം. അല്ലെങ്കില്‍ എഎംഐഇ യോഗ്യത. എസ്സി/എസ്ടിക്ക് 10 ശതമാനം മാര്‍ക്കിളവ്. കംപ്യൂട്ടര്‍: അഞ്ച് ഒഴിവ്. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്‍ജിനിയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ എഎംഐഇ യോഗ്യത. എസ്സി/എസ്ടിക്ക് 10 ശതമാനം മാര്‍ക്കിളവ്. 2016 ഡിസംബര്‍ ഒന്നിന് 30 വയസ്സില്‍ താഴെ. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്. www.nlcindia.com വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജനുവരി ആറുമുതല്‍ 31 വരെ അപേക്ഷിക്കാം. Read on deshabhimani.com