19 April Friday

നെയ്‌വേലി ലിഗ്നൈറ്റില്‍ 100 ഗ്രാജ്വേറ്റ് എക്സി. ട്രെയ്നി

വെബ് ഡെസ്‌ക്‌Updated: Thursday Dec 22, 2016

നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍, ഗേറ്റ് 2017 സ്കോറിന്റെ അടിസ്ഥാനത്തില്‍ ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയ്നി തസ്തികയിലേക്ക് അപേക്ഷിക്കാം. ജനുവരി ആറുമുതല്‍ അപേക്ഷിക്കാനുള്ള അവസരം ഓണ്‍ലൈനില്‍.

മെക്കാനിക്കല്‍: 50 ഒഴിവ്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ എഎംഐഇ. എസ്സി/എസ്ടിക്ക് 10 ശതമാനം മാര്‍ക്കിളവ്.
ഇലക്ട്രിക്കല്‍: (ഇഇഇ) 15 ഒഴിവ്. 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ബിരുദം. അല്ലെങ്കില്‍ എഎംഐഇ യോഗ്യത. എസ്സി/എസ്ടിക്ക് 10 ശതമാനം മാര്‍ക്കിളവ്.
ഇലക്ട്രിക്കല്‍ (ഇസിഇ): അഞ്ച് ഒഴിവ്.

60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ എഎംഐഇ യോഗ്യത. എസ്സി/എസ്ടിക്ക് 10 ശതമാനം മാര്‍ക്കിളവ്.
സിവില്‍ എന്‍ജിനിയറിങ്: 10 ഒഴിവ്. 60 ശതമാനം മാര്‍ക്കോടെ സിവില്‍/സിവില്‍ ആന്‍ഡ് സ്ട്രക്ചറല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ എഎംഐഇ യോഗ്യത. എസ്സി/എസ്ടിക്ക് 10 ശതമാനം മാര്‍ക്കിളവ്.

കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍: 10 ഒഴിവ്. 60 ശതമാനം മാര്‍ക്കോടെ ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ എഎംഐഇ യോഗ്യത. എസ്സി/എസ്ടിക്ക് 10 ശതമാനം മാര്‍ക്കിളവ്.
മൈനിങ്: 10 ഒഴിവ്. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മൈനിങ് എന്‍ജിനിയറിങ്ങില്‍ ബിരുദം. അല്ലെങ്കില്‍ എഎംഐഇ യോഗ്യത. എസ്സി/എസ്ടിക്ക് 10 ശതമാനം മാര്‍ക്കിളവ്.
കംപ്യൂട്ടര്‍: അഞ്ച് ഒഴിവ്. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്‍ജിനിയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ എഎംഐഇ യോഗ്യത. എസ്സി/എസ്ടിക്ക് 10 ശതമാനം മാര്‍ക്കിളവ്.

2016 ഡിസംബര്‍ ഒന്നിന് 30 വയസ്സില്‍ താഴെ. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്.
www.nlcindia.com  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജനുവരി ആറുമുതല്‍ 31 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top