കേരള ഹൈക്കോടതിയിൽ ഒഴിവ്



കേരള ഹൈക്കോടതിയിൽ വിവിധ തസ്തികകളിലായി ഒമ്പത് ഒഴിവ്. അസിസ്റ്റന്റ് 1, ബൈൻഡർ 1, വാച്ച്മാൻ 7 എന്നിങ്ങനെയാണ് ഒഴിവ്. അസിസ്റ്റന്റ് യോഗ്യത ബിരുദം. കംപ്യൂട്ടർ അറിയുന്നത് അഭിലഷണീയം. ബൈൻഡർ എട്ടാം ക്ലാസ്സ്, കെജിടിഇ(ബുക്ക്ബൈൻഡിങ് ലോവർ) അഥവാ തത്തുല്യം(ഈയോഗ്യതയുള്ളവരുടെ അഭാവത്തിൽ ബുക്ക ്ബൈൻഡിങിൽ 18 മാസം പ്രവൃത്തി പരിചയമുള്ളവരെ പരിഗണിക്കും). വാച്ച്മാൻ യോഗ്യത പത്താം ക്ലാസ്സ് ജയം അഥവാ തത്തുല്യം.മികച്ച ശരീര പ്രകൃതി, രാത്രിയും പകലും ജോലിചെയ്യാനുള്ള സന്നദ്ധത. ഭിന്നശേഷിക്കാരും സ്ത്രികളും വാച്ച്മാൻ തസ്തികയിൽ അപേക്ഷിക്കാൻ യോഗ്യരല്ല. വിശദവിവരത്തിനും അപേക്ഷിക്കാനും www.hckrecruitment.nic.in അവസാന തിയതി മാർച്ച് ഒമ്പത്.   Read on deshabhimani.com

Related News