ഫെഡറല്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍



ഫെഡറല്‍ ബാങ്കില്‍ വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി ഓഫീസര്‍ സ്കെയില്‍, ക്രെഡിറ്റ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഐടി ഓഫീസര്‍: കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്രാഞ്ചുകളിലൊന്നില്‍ 60 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക്/എം ടെക്/എംസിഎ/എംഎസ്സി റെഗുലര്‍ കോഴ്സില്‍ പാസാകണം. നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍/സോഫ്റ്റ്വേര്‍ ഡെവലപ്മെന്റില്‍രണ്ടുവര്‍ഷ ജോലിപരിചയം വേണം. 2016 ജൂലൈ ഒന്നിന് 28 വയസ്സ് കവിയരുത്. ക്രെഡിറ്റ് ഓഫീസര്‍: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. സിഎ/ഐസിഡബ്ള്യുഎ, സിഎഫ്എ, എംബിഎ ഫിനാന്‍സ്, അഗ്രികള്‍ചര്‍ ബിരുദം എന്നിവ അഭിലഷണീയ യോഗ്യതകള്‍. ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളിലെ ഓഫീസര്‍ തസ്തികയില്‍ മൂന്നുവര്‍ഷത്തെ ജോലിപരിചയം വേണം. കേരളത്തില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാവില്ല. 2016 ജൂലൈ ഒന്നിന് 32 വയസ്സ് കവിയരുത്. www.federalbank.co.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  22നകം അപേക്ഷിക്കണം. Read on deshabhimani.com

Related News