19 April Friday

ഫെഡറല്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 21, 2016

ഫെഡറല്‍ ബാങ്കില്‍ വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി ഓഫീസര്‍ സ്കെയില്‍, ക്രെഡിറ്റ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ഐടി ഓഫീസര്‍: കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്രാഞ്ചുകളിലൊന്നില്‍ 60 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക്/എം ടെക്/എംസിഎ/എംഎസ്സി റെഗുലര്‍ കോഴ്സില്‍ പാസാകണം. നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍/സോഫ്റ്റ്വേര്‍ ഡെവലപ്മെന്റില്‍രണ്ടുവര്‍ഷ ജോലിപരിചയം വേണം. 2016 ജൂലൈ ഒന്നിന് 28 വയസ്സ് കവിയരുത്.

ക്രെഡിറ്റ് ഓഫീസര്‍: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. സിഎ/ഐസിഡബ്ള്യുഎ, സിഎഫ്എ, എംബിഎ ഫിനാന്‍സ്, അഗ്രികള്‍ചര്‍ ബിരുദം
എന്നിവ അഭിലഷണീയ യോഗ്യതകള്‍. ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളിലെ ഓഫീസര്‍ തസ്തികയില്‍ മൂന്നുവര്‍ഷത്തെ ജോലിപരിചയം വേണം. കേരളത്തില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാവില്ല. 2016 ജൂലൈ ഒന്നിന് 32 വയസ്സ് കവിയരുത്.

www.federalbank.co.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  22നകം അപേക്ഷിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top