നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ അപ്രന്റിസ്



കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ജാംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ ഗ്രാജ്വേറ്റ്/ ടെക്നീഷ്യൻ അപ്രന്റിസിന്റെ 13 ഒഴിവുണ്ട്. മെക്കാനിക്കല 05 (ടെക്നീഷ്യൻ), ഇലക്ട്രിക്കൽ 02 (ടെക്നീഷ്യൻ), സിവിൽ 01 (ടെക്നീഷ്യൻ), ഇലക്ട്രോണിക്സ് 03(ഗ്രാജ്വേറ്റ് 02, ടെക്നീഷ്യൻ 01), മെറ്റലർജിക്കൽ 02 (ടെക്നീഷ്യൻ) എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്  എൻജിനിയറിങ് ബിരുദം, ടെക്നീഷ്യൻ അപ്രന്റിസ് ഡിപ്ലോമ. 60 ശതമാനം മാർക്കുണ്ടാകണം. പ്രായം: 18‐24. എഴുത്തുപരീക്ഷയും ഇന്റർവ്യുവും ഫെബ്രുവരി 14ന് രാവിലെ പത്തിന് ജാംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ. വിശദവിവരത്തിന് www.nmlindia.org   Read on deshabhimani.com

Related News