കേന്ദ്രസർവീസിൽ 
ജൂനിയർ എൻജിനിയർ



 കേന്ദ്രസർവീസിലെ ജൂനിയർ എൻജിനിയർ തസ്‌തികകളിലേക്ക്‌  നിയമനത്തിന്‌  സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ പൊതുപരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. വിവിധ മന്ത്രാലയങ്ങളിലെ/ വകുപ്പുകളിലെ / സ്ഥാപനങ്ങളിലെ സിവിൽ, മെക്കാനിക്കല, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.  യോഗ്യത എൻജിനിയറിങ്‌ ബിരുദം/ ഡിപ്ലോമ. ഉയർന്ന പ്രായം 30/ 32.  https://ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്‌തംബർ രണ്ട്‌.  കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ നവംബറിലാണ്‌. വിശദവിവരം വിജ്ഞാപനത്തിലുണ്ട്‌ Read on deshabhimani.com

Related News