ഡിആർഡിഒയിൽ ജൂനിയർ റിസർച്ച് ഫെലോ



ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ കീഴിൽ ബംഗളൂരുവിലുള്ള സെന്റർഫോർ എയർബോൺ സിസ്റ്റംസിൽ ജൂനിയർ റിസർച്ച് ഫെലോയുടെ 20 ഒഴിവുണ്ട്. എയ്റോനോട്ടിക്കൽ എൻജിനിയറിങ് 2, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് 5, ഇലക്ട്രോണികസ്് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് 9, ഇലട്രിക്കൽ എൻജിനിയറിങ് 1, മെക്കാനിക്കൽ എൻജിനിയറിങ് 3 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്/എംഇ/എംടെക്. 2020, 21 വർഷങ്ങളിലെ ഗേറ്റ് സ്കോറും പരിഗണിക്കും. ഉയർന്ന പ്രായം 28. അപേക്ഷ ഇ മെയിൽ വഴി അയക്കേണ്ട അവസാന തീയതി ആഗസ്ത് 30. വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.drdo.gov.in p { margin-bottom: 0.25cm; line-height: 115%; background: transparent } Read on deshabhimani.com

Related News