പിഎസ് സി



ഐഎഎസ്/ഐപിഎസ്/ ഐഎഫ്എസ്  വകുപ്പുതല പരീക്ഷ ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ്  ജൂനിയർ മെമ്പർമാർക്കുവേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷ (ഡിസംബർ 2019) ജൂലൈ 2 മുതൽ 17 വരെ പിഎസ്സി ആസ്ഥാന ഓഫീസിൽ നടത്തും. പരീക്ഷാർത്ഥികൾക്ക്  ജൂൺ 17 മുതൽ സ്വന്തം പ്രൊഫൈലിൽനിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ടൈംടേബിൾ, സിലബസ്‌ എന്നിവ വെബ്സൈറ്റിൽ ലഭിക്കും. പ്രമാണപരിശോധന കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ‐ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ (ഹാന്റക്സ്) കാറ്റഗറി നമ്പർ 524/13 സെയിൽസ്മാൻ/സെയിൽസ് വുമൺ തസ്തികയിലേക്ക് കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ജൂൺ 18 ന് രാവിലെ 10.30 മുതൽ പിഎസ്സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. ഹാജരാകുന്ന ഓരോ ഉദ്യോഗാർത്ഥിയെയും തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച് സാമൂഹ്യ അകലം പാലിച്ചുമാത്രമേ പ്രമാണപരിശോധനയിൽ പങ്കെടുപ്പിക്കൂ. അഭിമുഖം ആരോഗ്യവകുപ്പിൽ കാറ്റഗറി നമ്പർ 109/19 അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (മൂന്നാം എൻസിഎ‐ പട്ടികജാതി വിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ) തസ്തികയിലേക്ക് ജൂലൈ ഒന്നിന്‌  രാവിലെ 9.45 നും കാറ്റഗറി നമ്പർ 161/19 അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (രണ്ടാം എൻസിഎ‐ പട്ടികവർഗം) തസ്തികയിലേക്ക് ജൂലൈ ഒന്നി ന് രാവിലെ 11 നും 2, 3 തിയതികളിൽ രാവിലെ 9.30 നും 11 നും പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ ഒന്ന്‌ സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471‐2546325). ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിലെ ഇന്റർവ്യു ഷെഡ്യൂൾ, അനൗൺസ്മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കണം.     Read on deshabhimani.com

Related News