ഓർഡനൻസ് ഫാക്ടറിയിൽ ചാർജ്മാൻ 1704 ഒഴിവ്



പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ ഓർഡനൻസ് ഫാക്ടറികളിൽ വിവിധ ട്രേഡുകളിലായി ചാർജ്മാൻ(നോൺ ഗസറ്റഡ് ഗ്രൂപ്പ് ബി) തസ്തികയിൽ 1704 ഒഴിവുണ്ട്. മെക്കാനിക്കൽ 933, ഐടി 29, ഇലക്ട്രിക്കൽ 149, കെമിക്കൽ 312, സിവിൽ 45, മെറ്റലർജി 56, ക്ലോത്തിങ് ടെക്നോളജി 36, ലെതർ ടെക്നോളജി 4, നോൺ ടെക്നിക്കൽ(സ്റ്റോർസ്) 48, നോൺ ടെക്നിക്കൽ (ഒടിഎസ്) 64, ഓട്ടോമൊബൈൽ 4, ഇലക്ട്രോണിക്സ് 24 എന്നിങ്ങനെയാണ് ഒഴിവ്.  മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ ത്രിവത്സര ഡിപ്ലോമ/എൻജിനിയറിങ് ബിരുദം. കെമിക്കൽ, മെറ്റലർജി, കോത്തിങ്, ലെതർ ടെക്നോളജി വിഭാഗങ്ങളിൽ യോഗ്യത ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ജനറൽ കെമിസ്ട്രി ഒരുപ്രധാന വിഷയമായി ബിഎസ്എസി. ഐടി യോഗ്യത എ ലെവൽ കോംപീറ്റൻസി സർടിഫിക്കറ്റ് കോഴ്സ ജയം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ തത്തുല്യ യോഗ്യത. നാൺ ടെക്നിക്കൽ(സ്റ്റോർസ്) , നോൺ ടെക്നിക്കൽ (ഒടിഎസ്) യോഗ്യത എൻജിനിയറിങ്/ ടെക്നിക്കൽ/ ഹ്യുമാനിറ്റീസ്/ സയൻസ്/ കൊമേഴ്സ്/ ലോ ബിരുദം. എഴുത്ത് പരീക്ഷയുടെയും ഡോക്യൂമെന്റ് പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഉയർന്ന പ്രായ പരിധി 27. http://www.iregister.org/ioforeg/index.php വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 9. വിശദവിവരം website ൽ Read on deshabhimani.com

Related News