എൻടിപിസിയിൽ സ്‌പെഷ്യലിസ്‌റ്റ്‌



എൻടിപിസി ലിമിറ്റഡിൽ സ്‌പെഷ്യലിസ്‌റ്റ്‌ തസ്‌തികയിൽ ഒഴിവുണ്ട്‌. മൂന്ന്‌ വർഷത്തേക്കാണ്‌ നിയമനം. ഹൈഡ്രജൻ എനർജി, കാർബൺ ക്യാപ്‌ചർ ആൻഡ് യൂട്ടിലൈസേഷൻ, എനർജി സ്‌റ്റോറേജ്‌, സോളാർ തെർമൽ, കാർബൺ ഫിനാൻസിങ്‌  വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. ഉയർന്ന പ്രായം 56.  യോഗ്യത ബന്ധപ്പെട്ട എൻജിനിയറിങ്‌ വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം. കാർബൺ ഫിനാൻസിങ്‌ വിഭാഗത്തിൽ സിഎ/ഐസിഡബ്ല്യുഎ അല്ലെങ്കിൽ എംഎസ്‌സി(കെമിസ്‌ട്രി/എൻവയോൺമെന്റൽ സയൻസ്‌)/എംഎ (ഇക്കണോമിക്‌സ്‌).  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ ഏഴ്‌. വിശദവിവരത്തിന്‌  www.ntpccareers.net അല്ലെങ്കിൽ www.ntpc.co.in   Read on deshabhimani.com

Related News