എൻജിനിയറിങ്‌ ബിരുദധാരികൾക്ക്‌ കരസേനയിൽ ചേരാം



എൻജിനിയറിങ്‌ ബിരുദധാരികൾക്ക്‌ കരസേനയിൽ ചേരാം. ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലാണ്‌ പ്രവേശനം. അവിവാഹിതരായ പുരുഷന്മാരാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന വർഷ എൻജിനിയറിങ്‌ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായം 20–-27. 2021 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  സിവിൽ/ബിൽഡിങ്‌ കൺസ്‌ട്രക്‌ഷൻ  ടെക്‌നോളജി 11, മെക്കാനിക്കൽ 3, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌ 4, കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌/കംപ്യൂട്ടർ ടെക്‌നോളജി/എംഎസ്‌സി കംപ്യൂട്ടർ സയൻസ്‌ 9, ഇൻഫർമേഷൻ ടെക്‌നോളജി 3, ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ടെലികമ്യൂണിക്കേഷൻ 2, ടെലി കമ്യൂണിക്കേഷൻ എൻജിനിയറിങ്‌ 1, ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ 1, സാറ്റലൈറ്റ്‌ കമ്യൂണിക്കേഷൻ 1, എയ്‌റോനോട്ടിക്കൽ/എയ്‌റോസ്‌പേസ്‌/ ഏവിയോണിക്‌സ്‌ 3, ഓട്ടോമൊബൈൽ എൻജിനിയറിങ്‌ 1, ടെക്‌സ്‌റ്റൈയിൽ എൻജിനിയറിങ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌.കോഴ്‌സ്‌ വിജയകരമായി പൂർത്തീകരിച്ചാൽ  ലെഫ്‌റ്റനന്റ്‌ റാങ്കിൽ കമീഷന്റ്‌ ഓഫീസറായി നിയമനം.  www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 26 വൈകിട്ട്‌ അഞ്ച്‌. Read on deshabhimani.com

Related News