19 April Friday

എൻജിനിയറിങ്‌ ബിരുദധാരികൾക്ക്‌ കരസേനയിൽ ചേരാം

വെബ് ഡെസ്‌ക്‌Updated: Saturday Mar 20, 2021

എൻജിനിയറിങ്‌ ബിരുദധാരികൾക്ക്‌ കരസേനയിൽ ചേരാം. ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലാണ്‌ പ്രവേശനം. അവിവാഹിതരായ പുരുഷന്മാരാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന വർഷ എൻജിനിയറിങ്‌ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
പ്രായം 20–-27. 2021 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  സിവിൽ/ബിൽഡിങ്‌ കൺസ്‌ട്രക്‌ഷൻ  ടെക്‌നോളജി 11, മെക്കാനിക്കൽ 3, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌ 4, കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌/കംപ്യൂട്ടർ ടെക്‌നോളജി/എംഎസ്‌സി കംപ്യൂട്ടർ സയൻസ്‌ 9, ഇൻഫർമേഷൻ ടെക്‌നോളജി 3, ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ടെലികമ്യൂണിക്കേഷൻ 2, ടെലി കമ്യൂണിക്കേഷൻ എൻജിനിയറിങ്‌ 1, ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ 1, സാറ്റലൈറ്റ്‌ കമ്യൂണിക്കേഷൻ 1, എയ്‌റോനോട്ടിക്കൽ/എയ്‌റോസ്‌പേസ്‌/ ഏവിയോണിക്‌സ്‌ 3, ഓട്ടോമൊബൈൽ എൻജിനിയറിങ്‌ 1, ടെക്‌സ്‌റ്റൈയിൽ എൻജിനിയറിങ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌.കോഴ്‌സ്‌ വിജയകരമായി പൂർത്തീകരിച്ചാൽ  ലെഫ്‌റ്റനന്റ്‌ റാങ്കിൽ കമീഷന്റ്‌ ഓഫീസറായി നിയമനം.  www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 26 വൈകിട്ട്‌ അഞ്ച്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top