ന്യൂക്ലിയർ പവർ കോർപറേഷനിൽ 
89 ഒഴിവ്‌



കേന്ദ്ര ആണവോർജ വകുപ്പിന്‌ കീഴിലുള്ള ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ നഴ്‌സ്‌, സയന്റിഫിക്‌ അസിസ്‌റ്റന്റ്‌(ട്രെയിനി), ഫാർമസിസ്റ്റ്‌, ഓപറേഷൻ തിയറ്റർ അസിസ്‌റ്റന്റ്‌, ടെക്‌നീഷ്യൻ,  അസിസ്‌റ്റന്റ്‌ ഗ്രേഡ്‌–-1, സ്‌റ്റെനോഗ്രാഫർ ഗ്രേഡ്‌–-1 തസ്‌തികകളിൽ ഒഴിവുണ്ട്‌. നരോദ അറ്റോമിക്‌ പവർ സ്‌റ്റേഷനിലാണ്‌ അവസരം. എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്‌റ്റ്‌ എന്നിവയുണ്ടാവും.  അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി ആറ്‌. വിശദവിവരങ്ങൾക്ക്‌ www.npcilcareers.co.in കാണുക. Read on deshabhimani.com

Related News