വിശാഖപട്ടണം നേവൽ ഡോക്യാർഡിൽ അപ്രന്റിസ്



വിശാഖപട്ടണം നേവൽ  ഡോക്യാർഡിൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 275 ഒഴിവുണ്ട്. ഇലക്ട്രീഷ്യൻ 30, ഇലക്ട്രോപ്ലേറ്റർ 03, ഇലക്ട്രോണിക്മെക്കാനിക് 25, ഫിറ്റർ 22, ഇൻസ്ട്രുമെന്റ് മെക്കാനിക് 08, മെഷീനിസ്റ്റ് 25, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് 06, പെയിന്റർ ജനറൽ 14, പാറ്റേൺ മേക്കർ 03, റഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക് 17, വെൽഡർ(ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ) 20, കാർപന്റർ 30, ഫോണ്ട്രിമെൻ 06, ഫോർജർ ആൻഡ് ഹീറ്റ് ട്രാൻസ്ഫർ 03, മെക്കാനിക്കൽ ഡീസൽ 20, ഷീറ്റ്മെറ്റൽ വർക്കർ 28, പൈപ്പ് ഫിറ്റർ 15 എന്നിങ്ങനെയാണ് ഒഴിവ്. പൈപ്പ് ഫിറ്റർ ട്രേഡിൽ രണ്ട് വർഷമാണ് പരിശീലനകാലാവധി. മറ്റ് ട്രേഡുകളിൽ ഒരുവർഷം. യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സോടെ പത്താം ക്ലാസ് ജയിക്കണം. 65 ശതമാനം മാർക്കോടെ ഐടിഐ(എൻസിവിടി). 1998 ഏപ്രിൽ ഒന്നിനും 2005 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരാകണം (രണ്ട് തിയതികളും ഉൾപ്പെടെ) അപേക്ഷകർ നിയമാനുസൃത ഇളവ് ലഭിക്കും. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷിക്കുന്നവർwww.apprenticeship.gov.inൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാക്കി കാൻഡിഡേറ്റ് പ്രൊഫൈൽ പ്രിന്റെടുക്കണം.  ഇത് www.indiannavy.nic.in നൽകിയിട്ടുള്ള ഹാൾടിക്കറ്റിന്റെ രണ്ട് കോപ്പികളും സഹിതംThe Officer in Charge(For apprenticeship), Naval Dockyard Apprentices School, V M Naval Base S O, P O Visakhapatanam 530014, Andhara Pradesh  എന്ന വിലാസത്തിൽ അയക്കണം. വിശദവിവരം www.indiannavy.nic.in ൽ. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയതി ഡിസംബർ 05. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 12. Read on deshabhimani.com

Related News