പാലക്കാട് ഐഐടിയിൽ അനധ്യാപകർ



പാലക്കാട് ഐഐടിയിൽ അനധ്യാപക (ടെക്‌നിക്കൽ, നോൺടെക്‌നിക്കൽ) തസ്തികകളിൽ 34 ഒഴിവുണ്ട്. ജൂനിയർ അസിസ്റ്റന്റ്08 ( ജനറൽ05, ഒബിസി02, എസ്‌സി01). യോഗ്യത: ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും. പ്രായം: 27. ജൂനിയർ ടെക്‌നീഷ്യൻ07 (ജനറൽ 04, ഒബിസി 02, എസ്‌സി 01)ഴ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, എൻജിനിയറിങ് വർക്‌സ് ഡിവിഷൻ എന്നിവയിലാണ് ഒഴിവ്. യോഗ്യത: എൻജിനിയറിങ് ഡിപ്ലോമ/ഐടിഐയും രണ്ടുവർഷത്തെ മുൻപരിചയവും അല്ലെങ്കിൽ എൻജിനിയറിങ് ബിരുദം. പ്രായം 27. ജൂനിയർ ടെക്‌നിക്കൽ സൂപ്രണ്ടന്റ് 06 ( ജനറൽ04, ഒബിസി01, എസ്‌സി01). സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിസ്ട്രി, ഫിസിക്‌സ്, ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലാണ് ഒഴിവ്. യോഗ്യത ബിഇ/ ബിടെക്/ എംഎസ്‌സി. പ്രായം 32. ജൂനിയർ ടെക്‌നിക്കൽ സൂപ്രണ്ടന്റ്(ലൈബ്രറി) 02 (ജനറൽ). യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം/ലൈബ്രറി സയൻസിൽ ഡിപ്ലോമയും ആറ് വർഷത്തെ പരിചയവും. പ്രായം 32. ജൂനിയർ സൂപ്രണ്ടന്റ്06(ജനറൽ04, ഒബിസി01, എസ്‌സി01) യോഗ്യത ഒന്നാം ക്ലാസ് ബിരുദം. ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ്/ സ്‌റ്റോർസ് ആൻഡ് പർച്ചേഴ്‌സ്/ എസ്റ്റാബ്ലിഷ്‌മെന്റ്/ അഡ്മിനിസ്‌ട്രേറ്റീവ്/ അക്കാദമിക്‌സ്/ നിയമം എന്നിവയിലേതെങ്കിലുമൊന്നിൽ ആറ് വർഷത്തെ പരിചയം. പ്രായം 32. ടെക്‌നിക്കൽ ഓഫീസർ/ കംപ്യൂട്ടർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ01. യോഗ്യത ബിഇ/ ബിടെക്/എംസിഎ/എംഎസ്‌സിയും എട്ട് വർഷത്തെ പരിചയവും അല്ലെങ്കിൽ എംഇ/ എംടെക് അഞ്ചുവർഷത്തെ പരിചയവും. പ്രായം 45. അസിസ്റ്റന്റ് രജിസ്ട്രാർ 03 (ജനറൽ) യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം. പ്രായം 45. ഡെപ്യൂട്ടി രജിസ്ട്രാർ01(ജനറൽ). യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, അഞ്ചുവർഷ മുൻപരിചയം. പ്രായം: 50. www.iitpkd.ac.in എന്ന website ലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ഏപ്രിൽ 11. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റെടുത്ത് ആവശ്യമായ രേഖകളുടെ  സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുസഹിതം The Registrar i/c, IIT Palakkad, Ahalia Integrated Campus, Kozhipara, 678557  എന്ന വിലാസത്തിൽ ഏപ്രിൽ 16നകം അയക്കണം. Read on deshabhimani.com

Related News