24 April Wednesday

പാലക്കാട് ഐഐടിയിൽ അനധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

പാലക്കാട് ഐഐടിയിൽ അനധ്യാപക (ടെക്‌നിക്കൽ, നോൺടെക്‌നിക്കൽ) തസ്തികകളിൽ 34 ഒഴിവുണ്ട്. ജൂനിയർ അസിസ്റ്റന്റ്08 ( ജനറൽ05, ഒബിസി02, എസ്‌സി01). യോഗ്യത: ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും. പ്രായം: 27. ജൂനിയർ ടെക്‌നീഷ്യൻ07 (ജനറൽ 04, ഒബിസി 02, എസ്‌സി 01)ഴ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, എൻജിനിയറിങ് വർക്‌സ് ഡിവിഷൻ എന്നിവയിലാണ് ഒഴിവ്. യോഗ്യത: എൻജിനിയറിങ് ഡിപ്ലോമ/ഐടിഐയും രണ്ടുവർഷത്തെ മുൻപരിചയവും അല്ലെങ്കിൽ എൻജിനിയറിങ് ബിരുദം. പ്രായം 27. ജൂനിയർ ടെക്‌നിക്കൽ സൂപ്രണ്ടന്റ് 06 ( ജനറൽ04, ഒബിസി01, എസ്‌സി01). സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിസ്ട്രി, ഫിസിക്‌സ്, ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലാണ് ഒഴിവ്. യോഗ്യത ബിഇ/ ബിടെക്/ എംഎസ്‌സി. പ്രായം 32. ജൂനിയർ ടെക്‌നിക്കൽ സൂപ്രണ്ടന്റ്(ലൈബ്രറി) 02 (ജനറൽ). യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം/ലൈബ്രറി സയൻസിൽ ഡിപ്ലോമയും ആറ് വർഷത്തെ പരിചയവും. പ്രായം 32. ജൂനിയർ സൂപ്രണ്ടന്റ്06(ജനറൽ04, ഒബിസി01, എസ്‌സി01) യോഗ്യത ഒന്നാം ക്ലാസ് ബിരുദം.
ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ്/ സ്‌റ്റോർസ് ആൻഡ് പർച്ചേഴ്‌സ്/ എസ്റ്റാബ്ലിഷ്‌മെന്റ്/ അഡ്മിനിസ്‌ട്രേറ്റീവ്/ അക്കാദമിക്‌സ്/ നിയമം എന്നിവയിലേതെങ്കിലുമൊന്നിൽ ആറ് വർഷത്തെ പരിചയം. പ്രായം 32. ടെക്‌നിക്കൽ ഓഫീസർ/ കംപ്യൂട്ടർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ01. യോഗ്യത ബിഇ/ ബിടെക്/എംസിഎ/എംഎസ്‌സിയും എട്ട് വർഷത്തെ പരിചയവും അല്ലെങ്കിൽ എംഇ/ എംടെക് അഞ്ചുവർഷത്തെ പരിചയവും. പ്രായം 45. അസിസ്റ്റന്റ് രജിസ്ട്രാർ 03 (ജനറൽ) യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം. പ്രായം 45. ഡെപ്യൂട്ടി രജിസ്ട്രാർ01(ജനറൽ). യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, അഞ്ചുവർഷ മുൻപരിചയം. പ്രായം: 50. www.iitpkd.ac.in എന്ന website ലൂടെ ഓൺലൈനായി അപേക്ഷിക്കണം.
അവസാന തിയതി ഏപ്രിൽ 11. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റെടുത്ത് ആവശ്യമായ രേഖകളുടെ  സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുസഹിതം The Registrar i/c, IIT Palakkad, Ahalia Integrated Campus, Kozhipara, 678557  എന്ന വിലാസത്തിൽ ഏപ്രിൽ 16നകം അയക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top