ബാങ്ക്‌ ഓഫ്‌ ബറോഡയിൽ ഡവലപ്പർ



ബാങ്ക്‌ ഓഫ്‌ ബറോഡയിൽ ഡവലപ്പർ തസ്‌തികയിൽ 52 ഒഴിവുണ്ട്‌.  ക്വാളിറ്റി അഷ്വറൻസ്‌ ലീഡ്‌ 2, ക്വാളിറ്റി അഷ്വറൻസ്‌ എൻജിനിയർ 12, ഡവലപ്പർ (ഫുൾസ്‌റ്റാക്ക്‌ ജാവ) 12, ഡവലപ്പർ(മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്‌മെന്റ്‌) 12, യുഐ/യുഎക്‌സ്‌ ഡിസൈനർ 2, ക്ലൗഡ്‌ എൻജിനിയർ 2, ആപ്ലിക്കേഷൻ ആർക്കിടെക്ട്‌ 2, എന്റർപ്രൈസ്‌ ആർക്കിടെക്ട്‌ 2, ടെക്‌നോളജി ആർക്കിടെക്ട്‌ 2, ഇൻഫ്രാസ്‌ട്രക്‌ചർ ആർക്കിടെക്ട്‌ 2, ഇന്റഗ്രേഷൻ എക്‌സ്‌പേർട്‌ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ബിഇ/ ബിടെക്‌ കംപ്യൂട്ടർ സയൻസ്‌/ഇൻഫർമേഷൻ ടെക്‌നോളജി.  ഓരോ തൊഴിലിനും ആവശ്യമായ പ്രത്യേക യോഗ്യതകളും തൊഴിൽ പരിചയവും  വേണം. www.bankofbaroda.co.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 28. വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News