സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ സെലക്ഷൻ പോസ്‌റ്റ്‌ 
2065 ഒഴിവ്‌



സെലക്ഷൻ പോസ്‌റ്റ്‌ ഫേസ്‌ X വിവിധ തസ്‌തികകളിലെ 2065 ഒഴിവുകളിലേക്ക്‌  സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ അപേക്ഷക്ഷണിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി.   കേന്ദ്രസർക്കാരിന്റെ  വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിവിധ തസ്‌തികകളിലാണ്‌ നിയമനം. എസ്‌എസ്‌എൽസി, പ്ലസ്‌ടു, ബിരുദം, ബിരുദാനന്തര ബിരുദ യോഗ്യതകളുള്ളവർക്ക്‌ അപേക്ഷിക്കാവുന്നതാണ്‌ തസ്‌തികകൾ.  ഓരോ തസ്‌തികക്കും ആവശ്യമായ പ്രായപരിധി, ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ  എന്നിവ വിജ്ഞാപനത്തിലുണ്ട്‌.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 13.  വിശദവിവരത്തിന്‌ https://ssc.nic.in/ Read on deshabhimani.com

Related News