ഹോമിയോപ്പതി വകുപ്പിൽ അറ്റൻഡർ ഗ്രേഡ് രണ്ട് സാധ്യതാ പട്ടിക



ഹോമിയോപ്പതി വകുപ്പിൽ കാറ്റഗറി നമ്പർ 92/2016 അറ്റൻഡർ ഗ്രേഡ് രണ്ട് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌ സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 219/2017  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പാതോളജിസ്റ്റ് തസ്തികയിൽ ഓൺലൈൻ പരീക്ഷ നടത്തും. കാറ്റഗറി നമ്പർ 378/2016 സംസ്ഥാന ജലഗതാഗതവകുപ്പിൽ സ്രാങ്ക് (രണ്ടാംഎൻസിഎ‐വിശ്വകർമ) തസ്തികക്ക് രണ്ട് തവണ എൻസിഎ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാൽ ഒഴിവ് മാതൃറാങ്ക് പട്ടികയിലെ മറ്റ് സംവരണവിഭാഗത്തിന് നൽകി നികത്തും.   Read on deshabhimani.com

Related News