20 April Saturday

ഹോമിയോപ്പതി വകുപ്പിൽ അറ്റൻഡർ ഗ്രേഡ് രണ്ട് സാധ്യതാ പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

ഹോമിയോപ്പതി വകുപ്പിൽ കാറ്റഗറി നമ്പർ 92/2016 അറ്റൻഡർ ഗ്രേഡ് രണ്ട് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌ സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 219/2017  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പാതോളജിസ്റ്റ് തസ്തികയിൽ ഓൺലൈൻ പരീക്ഷ നടത്തും. കാറ്റഗറി നമ്പർ 378/2016 സംസ്ഥാന ജലഗതാഗതവകുപ്പിൽ സ്രാങ്ക് (രണ്ടാംഎൻസിഎ‐വിശ്വകർമ) തസ്തികക്ക് രണ്ട് തവണ എൻസിഎ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാൽ ഒഴിവ് മാതൃറാങ്ക് പട്ടികയിലെ മറ്റ് സംവരണവിഭാഗത്തിന് നൽകി നികത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top