രാജസ്ഥാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റ്സിൽ



--രാജസ്ഥാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റ്സ് ലിമിറ്റഡ് ജൂനിയർ അക്കൗണ്ടന്റ് 01, ടെക്നിക്കൽ അസിസ്റ്റന്റ് 03, ഓഫീസ് അസി. 01, ടെക്നീഷ്യൻ 01, ഡ്രൈവർ 01 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ അക്കൗണ്ടന്റ് യോഗ്യത സിഎ(ഇന്റർ)/ ഐസിഡബ്ല്യുഎ(ഇന്റർ) ഉയർന്ന പ്രായം 35. ടെക്നിക്കൽ അസി. യോഗ്യത 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങിൽ മൂന്ന് വർഷ ഡിപ്ലോമ. ഉയർന്ന പ്രായം 42. ഓഫീസ് അസി. 60 ശതമാനം മാർക്കോടെ ബികോം.ഉയർന്ന പ്രായം 30. ടെക്നീഷ്യൻ യോഗ്യത 60 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ് മെക്കാനിക്കൽ/ റേഡിയോ ആൻഡ് ടിവി/ ഇലക്ട്രിക്കലിൽ ഐടിഐ, ഒരുവർഷത്തെ അപ്രന്റിസ് പൂർത്തിയാക്കണം.ഉയർന്ന പ്രായം 42. ഡ്രൈവർ യോഗ്യത പത്താം ക്ലാസ്സ്, അംഗീകൃത ഡ്രൈവിങ് ലൈസൻസ്, ഉയർന്ന പ്രായം 32. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ പകർപ്പ്, പാസ്പോർട് സൈസ് ഫോട്ടോ ഉൾപ്പെടെ Additional General Manager (P&IR), Rajasthan Electronics & Instruments Limited, 02, Kanakpura Industrial Area, Sirsi Road, Jaipur–302012 എന്ന വിലാസത്തിൽ മാർച്ച് എട്ടിനകം ലഭിക്കത്തക്കവിധം അയക്കണം. വിശദവിവരത്തിന് www.reiljp.com    Read on deshabhimani.com

Related News