26 April Friday

രാജസ്ഥാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റ്സിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

--രാജസ്ഥാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റ്സ് ലിമിറ്റഡ് ജൂനിയർ അക്കൗണ്ടന്റ് 01, ടെക്നിക്കൽ അസിസ്റ്റന്റ് 03, ഓഫീസ് അസി. 01, ടെക്നീഷ്യൻ 01, ഡ്രൈവർ 01 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ അക്കൗണ്ടന്റ് യോഗ്യത സിഎ(ഇന്റർ)/ ഐസിഡബ്ല്യുഎ(ഇന്റർ) ഉയർന്ന പ്രായം 35. ടെക്നിക്കൽ അസി. യോഗ്യത 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങിൽ മൂന്ന് വർഷ ഡിപ്ലോമ. ഉയർന്ന പ്രായം 42. ഓഫീസ് അസി. 60 ശതമാനം മാർക്കോടെ ബികോം.ഉയർന്ന പ്രായം 30. ടെക്നീഷ്യൻ യോഗ്യത 60 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ് മെക്കാനിക്കൽ/ റേഡിയോ ആൻഡ് ടിവി/ ഇലക്ട്രിക്കലിൽ ഐടിഐ, ഒരുവർഷത്തെ അപ്രന്റിസ് പൂർത്തിയാക്കണം.ഉയർന്ന പ്രായം 42. ഡ്രൈവർ യോഗ്യത പത്താം ക്ലാസ്സ്, അംഗീകൃത ഡ്രൈവിങ് ലൈസൻസ്, ഉയർന്ന പ്രായം 32. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ പകർപ്പ്, പാസ്പോർട് സൈസ് ഫോട്ടോ ഉൾപ്പെടെ Additional General Manager (P&IR), Rajasthan Electronics & Instruments Limited, 02, Kanakpura Industrial Area, Sirsi Road, Jaipur–302012 എന്ന വിലാസത്തിൽ മാർച്ച് എട്ടിനകം ലഭിക്കത്തക്കവിധം അയക്കണം. വിശദവിവരത്തിന് www.reiljp.com 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top