എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസർ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു



തൊഴിൽ മന്ത്രാലയത്തിന്‌ കീഴിൽ എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓർഗനൈസേഷനിൽ എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസർ/അക്കൗണ്ട്‌സ്‌ ഓഫീസർ തസ്‌തികകളിൽ 421 ഒഴിവുകളിലേക്ക്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം. ഉയർന്ന പ്രായം 30. നിയമം, ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷൻ, മാനേജ്‌മെന്റ്‌, ചാർട്ടേഡ്‌ അക്കൗണ്ടൻസി തുടങ്ങിയവയിൽ ബിരുദവും രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയവും അഭിലഷണീയം. അപേക്ഷ https://www.upsconline.nic.in/ വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി  ജനുവരി 31 വൈകിട്ട്‌ 6. വിശദവിവരം website ൽ.   Read on deshabhimani.com

Related News