എയർ ഇന്ത്യ എൻജിനിയേഴ്സ് ലിമിറ്റഡിൽ



എയർ ഇന്ത്യ എൻജിനിയേഴ്സ് ലിമിറ്റഡിൽ യൂട്ടിലിറ്റി ഹാൻഡ് 100, ഡ്രൈവർ 15 ഒഴിവുകളുണ്ട്. യൂട്ടിലിറ്റി ഹാൻഡ് യോഗ്യത എട്ടാം ക്ലാസ്സ്. സാങ്കേതിക യോഗ്യതയുള്ളവർക്ക് മുൻഗണന. ഡ്രൈവർ പത്താം ക്ലാസ്സും ഹെവിമോട്ടോർ വെഹിക്കിൾ, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്. ഏവിയേഷൻ മേഖലയിൽ ഒരുവർഷത്തെ പരിചയം. ഉയർന്ന പ്രായം 45. നിയമാനുസൃത ഇളവ് ലഭിക്കും. അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. വാക് ഇൻ ഇന്റർവ്യു യൂട്ടിലിറ്റി ഹാൻഡ് ജനുവരി അഞ്ച്.  ഡ്രൈവർ ജനുവരി 12. രാവിലെ 9.30 മുതൽ പകൽ 11.30 വരെ ഡെൽഹിയിലെ എഐഇഎസ്എല്ലിന്റെ പേഴസണൽ ഡിപ്പാർട്മെന്റിലാണ് ഇന്റർവ്യു. വിശദവിവരം http://www.airindia.inൽ  ലഭിക്കും.   Read on deshabhimani.com

Related News