നിംഹാൻസ്‌



ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ  നിയമനം നടത്തും. എപ്പിഡമിയോളജി വിഭാഗത്തിൽ ജൂനിയർ സയന്റിഫിക് ഓഫീസർ 01, ഡാറ്റാ മാനേജർ 02, ഫീൽഡ് ഇൻഫർമേഷൻ ഓഫീസർ 01, ഡിപ്പാർട്മെന്റൽ സെക്രട്ടറി 01, സെന്റർ ഫോർ അഡിക്ഷൻ മെഡിസിനിൽ പ്രോജക്ട് മാനേജർ 01, സോഷ്യൽ വർക്കർ 02, സൈക്കോളജിസ്റ്റ് 02, ഫോളോ അപ് കൗൺസലർ 02, ഇലക്ട്രോ ഫിസിയോളജി ലബോറട്ടറിയിൽ 01  എന്നിങ്ങനെയാണ് ഒഴിവ്.അപേക്ഷാഫോറം www.nimhans.ac.in ൽ ലഭിക്കും.അപേക്ഷാഫീസ് 590 രൂപ ഓൺലൈനായി അടയ്ക്കണം. അപേക്ഷ പൂരിപ്പിച്ച് ഫീസടച്ചതിന്റെ വിവരവും അനുബന്ധരേഖകളും സഹിതം ഡിസംബർ 31നകം Nimhans, P B  N0 2900, Hosur Road, Bengaluru560029 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരം website ൽ.   Read on deshabhimani.com

Related News