ഡൽഹി സബ്‌ ഓർഡിനറ്റ്‌ സർവീസസ്‌ സെലക്ഷൻ ബോർഡ്‌ അപേക്ഷ ക്ഷണിച്ചു.



അധ്യാപകർ, ക്ലർക്ക്‌, കൗൺസലർ ഉൾപ്പെടെ  16  തസ്‌തികകളിലായി 7236 ഒഴിവുകളിലേക്ക്‌ ഡൽഹി സബ്‌ ഓർഡിനറ്റ്‌ സർവീസസ്‌ സെലക്ഷൻ ബോർഡ്‌ അപേക്ഷ ക്ഷണിച്ചു. മെയ്‌ 25 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി ജൂൺ 24. ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ(ഹിന്ദി,സ്‌ത്രീ) 551, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ(ഹിന്ദി, പുരുഷ) 556, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ(നാച്യുറൽ സയൻസ്‌, പുരുഷ) 1040, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ(നാച്യുറൽ സയൻസ്‌, സ്‌ത്രീ) 824, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ(മാത്‌സ്‌, സ്‌ത്രീ) 1167, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ(മാത്‌സ്‌, പുരുഷ) 988, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ (സോഷ്യൽ സയൻസ്‌, പുരുഷ) 469, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ (സോഷ്യൽ സയൻസ്‌, സ്‌ത്രീ) 662, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ (ബംഗാളി, പുരുഷ) 1, അസിസ്‌റ്റന്റ്‌ ടീച്ചർ പ്രൈമറി(ഡയറക്ടറേറ്റ്‌ ഓഫ്‌ എഡ്യുക്കേഷൻ) 434, അസിസ്‌റ്റന്റ്‌ ടീച്ചർ നേഴ്‌സറി 74, ജൂനിയർ സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌ 278, കൗൺസലർ 50, ഹെഡ്‌ക്ലർക്ക്‌ 12, അസിസ്‌റ്റന്റ്‌ ടീച്ചർ പ്രൈമറി(ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ) 120, പട്‌വാരി 10 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത, പ്രായം, അപേക്ഷിക്കേണ്ടവിധം സംബന്ധിച്ച്‌ വിശദവിവരം  https://dsssb.delhi.gov.in/current-vacancies/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈനായി https://dsssbonline.nic.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. Read on deshabhimani.com

Related News