27 April Saturday

ഡൽഹി സബ്‌ ഓർഡിനറ്റ്‌ സർവീസസ്‌ സെലക്ഷൻ ബോർഡ്‌ അപേക്ഷ ക്ഷണിച്ചു.

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

അധ്യാപകർ, ക്ലർക്ക്‌, കൗൺസലർ ഉൾപ്പെടെ  16  തസ്‌തികകളിലായി 7236 ഒഴിവുകളിലേക്ക്‌ ഡൽഹി സബ്‌ ഓർഡിനറ്റ്‌ സർവീസസ്‌ സെലക്ഷൻ ബോർഡ്‌ അപേക്ഷ ക്ഷണിച്ചു. മെയ്‌ 25 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി ജൂൺ 24. ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ(ഹിന്ദി,സ്‌ത്രീ) 551, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ(ഹിന്ദി, പുരുഷ) 556, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ(നാച്യുറൽ സയൻസ്‌, പുരുഷ) 1040, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ(നാച്യുറൽ സയൻസ്‌, സ്‌ത്രീ) 824, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ(മാത്‌സ്‌, സ്‌ത്രീ) 1167, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ(മാത്‌സ്‌, പുരുഷ) 988, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ (സോഷ്യൽ സയൻസ്‌, പുരുഷ) 469, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ (സോഷ്യൽ സയൻസ്‌, സ്‌ത്രീ) 662, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ (ബംഗാളി, പുരുഷ) 1, അസിസ്‌റ്റന്റ്‌ ടീച്ചർ പ്രൈമറി(ഡയറക്ടറേറ്റ്‌ ഓഫ്‌ എഡ്യുക്കേഷൻ) 434, അസിസ്‌റ്റന്റ്‌ ടീച്ചർ നേഴ്‌സറി 74, ജൂനിയർ സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌ 278, കൗൺസലർ 50, ഹെഡ്‌ക്ലർക്ക്‌ 12, അസിസ്‌റ്റന്റ്‌ ടീച്ചർ പ്രൈമറി(ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ) 120, പട്‌വാരി 10 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത, പ്രായം, അപേക്ഷിക്കേണ്ടവിധം സംബന്ധിച്ച്‌ വിശദവിവരം  https://dsssb.delhi.gov.in/current-vacancies/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈനായി https://dsssbonline.nic.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top