ഗോവ ഷിപ്പ്‌ യാര്‍ഡില്‍ 137 ഒഴിവ്‌



പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലുള്ള ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 137 ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കണം. നേരിട്ടുള്ള നിയമനമാണ്‌. ജനറൽ ഫിറ്റർ- 5 ഒഴിവ്‌. യോഗ്യത: ഫിറ്റർ/ഫിറ്റർ ജനറൽ ഐടിഐ ആൻഡ് എൻസിടിവിടി/ ഐടിഐ സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്യാഡുകളിലെ അപ്രന്റിസ് പരിശീലനം/പ്രവൃത്തിപരിചയം അഭിലഷണീയം.  ഇലക്ട്രിക്കൽ മെക്കാനിക്- ഒരൊഴിവ്‌. യോഗ്യത: പത്താംക്ലാസും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐയും. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിങ് സർട്ടിഫിക്കറ്റും വയർമാൻ ലൈസൻസും അഭിലഷണീയം. കൊമേഴ്‌സ്യൽ അസിസ്റ്റന്റ് (മുംബൈ ഓഫീസ്)- ഒരൊഴിവ്‌. ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സാണ്‌ യോഗ്യത.  ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം. ടെക്‌നിക്കൽ അസിസ്റ്റന്റ് (ക്വാളിറ്റി അഷ്വറൻസ്)- 3 ഒഴിവ്‌. യോഗ്യത രണ്ടുവർഷത്തെ ഷിപ് ബിൽഡിങ്/മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. അൺസ്‌കിൽഡ്- 25 ഒഴിവ്‌. യോഗ്യത: പത്താംക്ലാസും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. ഐടിഐക്കാർക്ക് മുൻഗണന. എഫ്ആർപി ലാമിനേറ്റർ- 5 ഒഴിവ്‌. രണ്ടുവർഷത്തെ ഷിപ്ബിൽഡിങ്/ മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ്യാർഡുകളിൽ എവിടെയെങ്കിലും പ്രവൃത്തിപരിചയം. ഇഒടി ക്രെയിൻ ഓപറേറ്റർ- 10 ഒഴിവ്‌.  യോഗ്യത പത്താം ക്ലാസും ഐടിഐയും. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. വെല്‍ഡര്‍- 26 ഒഴിവ്‌ . യോഗ്യത: വെല്‍ഡര്‍ ട്രേഡില്‍ ഐടിഐ ആന്‍ഡ് എന്‍സിടിവിടി/ ഐടിഐ സര്‍ട്ടിഫിക്കറ്റ്. ഷിപ്യാഡുകളിലെ അപ്രന്റിസ് പരിശീലനം അല്ലെങ്കില്‍ പ്രവൃത്തിപരിചയം അഭിലഷണീയം. സ്ട്രക്ചറല്‍ ഫിറ്റര്‍- 42 ഒഴിവ്‌. സ്ട്രക്ചറല്‍ ഫിറ്റര്‍/ഫിറ്റര്‍/ഫിറ്റര്‍ ജനറല്‍/ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഐടിഐ ആന്‍ഡ് എന്‍സിടിവിടി സര്‍ട്ടിഫിക്കറ്റാണ്‌ യോഗ്യത. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാര്‍ഡിലെ പ്രവൃത്തിപരിചയം/അപ്രന്റിസ് പരിശീലനം അഭിലഷണീയം. നേഴ്‌സ്- 3 ഒഴിവ്‌.  യോഗ്യത ബിഎസ്‌സി നേഴ്‌സിങ്/ രണ്ടുവര്‍ഷത്തെ നേഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. റീജണല്‍ ലാംഗ്വേജ് അറിയണം. ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കൊമേഴ്‌സ്യല്‍)- മുംബൈ ഓഫീസ്- 2 ഒഴിവ്‌. ടെക്‌നിക്കല്‍ അസിസ്റ്റന്റ് (സ്റ്റോർ) 5 ഒഴിവ്‌. -  മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ഷിപ്പ്ബില്‍ഡിങ്/ പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. മെറ്റീരിയല്‍/ലോജിസ്റ്റിക്‌സ്/പര്‍ച്ചേസ്/സപ്ലെ ചെയിന്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍/യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ട്രെയിനി ഖലാസി- 9 ഒഴിവ്‌. യോഗ്യത പത്താംക്ലാസും ഫിറ്റര്‍/ഫിറ്റര്‍ ജനറല്‍ ട്രേഡില്‍ ഐടിഐയും. ഷിപ്പ് യാര്‍ഡില്‍ അപ്രന്റിസ് പരിശീലനമുള്ളവര്‍ക്ക് മുന്‍ഗണന. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും  www.goashipyard.in. ഓൺ ലൈനിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ നാല്.   Read on deshabhimani.com

Related News