24 April Wednesday

ഗോവ ഷിപ്പ്‌ യാര്‍ഡില്‍ 137 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലുള്ള ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 137 ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കണം. നേരിട്ടുള്ള നിയമനമാണ്‌.
ജനറൽ ഫിറ്റർ- 5 ഒഴിവ്‌. യോഗ്യത: ഫിറ്റർ/ഫിറ്റർ ജനറൽ ഐടിഐ ആൻഡ് എൻസിടിവിടി/ ഐടിഐ സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്യാഡുകളിലെ അപ്രന്റിസ് പരിശീലനം/പ്രവൃത്തിപരിചയം അഭിലഷണീയം.
 ഇലക്ട്രിക്കൽ മെക്കാനിക്- ഒരൊഴിവ്‌. യോഗ്യത: പത്താംക്ലാസും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐയും. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിങ് സർട്ടിഫിക്കറ്റും വയർമാൻ ലൈസൻസും അഭിലഷണീയം.
കൊമേഴ്‌സ്യൽ അസിസ്റ്റന്റ് (മുംബൈ ഓഫീസ്)- ഒരൊഴിവ്‌. ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സാണ്‌ യോഗ്യത.  ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം.
ടെക്‌നിക്കൽ അസിസ്റ്റന്റ് (ക്വാളിറ്റി അഷ്വറൻസ്)- 3 ഒഴിവ്‌. യോഗ്യത രണ്ടുവർഷത്തെ ഷിപ് ബിൽഡിങ്/മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
അൺസ്‌കിൽഡ്- 25 ഒഴിവ്‌. യോഗ്യത: പത്താംക്ലാസും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. ഐടിഐക്കാർക്ക് മുൻഗണന.
എഫ്ആർപി ലാമിനേറ്റർ- 5 ഒഴിവ്‌. രണ്ടുവർഷത്തെ ഷിപ്ബിൽഡിങ്/ മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ്യാർഡുകളിൽ എവിടെയെങ്കിലും പ്രവൃത്തിപരിചയം.
ഇഒടി ക്രെയിൻ ഓപറേറ്റർ- 10 ഒഴിവ്‌.  യോഗ്യത പത്താം ക്ലാസും ഐടിഐയും. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
വെല്‍ഡര്‍- 26 ഒഴിവ്‌ . യോഗ്യത: വെല്‍ഡര്‍ ട്രേഡില്‍ ഐടിഐ ആന്‍ഡ് എന്‍സിടിവിടി/ ഐടിഐ സര്‍ട്ടിഫിക്കറ്റ്. ഷിപ്യാഡുകളിലെ അപ്രന്റിസ് പരിശീലനം അല്ലെങ്കില്‍ പ്രവൃത്തിപരിചയം അഭിലഷണീയം.
സ്ട്രക്ചറല്‍ ഫിറ്റര്‍- 42 ഒഴിവ്‌. സ്ട്രക്ചറല്‍ ഫിറ്റര്‍/ഫിറ്റര്‍/ഫിറ്റര്‍ ജനറല്‍/ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഐടിഐ ആന്‍ഡ് എന്‍സിടിവിടി സര്‍ട്ടിഫിക്കറ്റാണ്‌ യോഗ്യത. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാര്‍ഡിലെ പ്രവൃത്തിപരിചയം/അപ്രന്റിസ് പരിശീലനം അഭിലഷണീയം.
നേഴ്‌സ്- 3 ഒഴിവ്‌.  യോഗ്യത ബിഎസ്‌സി നേഴ്‌സിങ്/ രണ്ടുവര്‍ഷത്തെ നേഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. റീജണല്‍ ലാംഗ്വേജ് അറിയണം.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കൊമേഴ്‌സ്യല്‍)- മുംബൈ ഓഫീസ്- 2 ഒഴിവ്‌. ടെക്‌നിക്കല്‍ അസിസ്റ്റന്റ് (സ്റ്റോർ) 5 ഒഴിവ്‌.
-  മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ഷിപ്പ്ബില്‍ഡിങ്/ പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
മെറ്റീരിയല്‍/ലോജിസ്റ്റിക്‌സ്/പര്‍ച്ചേസ്/സപ്ലെ ചെയിന്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍/യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
ട്രെയിനി ഖലാസി- 9 ഒഴിവ്‌. യോഗ്യത പത്താംക്ലാസും ഫിറ്റര്‍/ഫിറ്റര്‍ ജനറല്‍ ട്രേഡില്‍ ഐടിഐയും. ഷിപ്പ് യാര്‍ഡില്‍ അപ്രന്റിസ് പരിശീലനമുള്ളവര്‍ക്ക് മുന്‍ഗണന. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും  www.goashipyard.in. ഓൺ ലൈനിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ നാല്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top