UPSC



യൂണിയൻ പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിരോധമന്ത്രാലയത്തിൽ അസി. എൻജിനിയർ(എൻക്യുഎ) ഇലക്ട്രിക്കൽ 02, അസി. എൻജിനിയർ(എൻക്യുഎ) മെക്കാനിക്കൽ 01, ഡെപ്യൂട്ടി ആർകിടെക്ട് 07, പ്രിൻസിപ്പൽ ഡിസൈൻ ഓഫീസർ(ഇലക്ട്രിക്കൽ) 01, ആരോഗ്യകുടുംബക്ഷേമമന്ത്രാലയത്തിൽ റഫ്രിജറേഷൻ എൻജിനിയർ 01, തൊഴിൽ മന്ത്രാലയത്തിൽ ഡെപ്യൂട്ടി ഡയറക്ടർ(സേഫ്റ്റി‐സിവിൽ) 01, അഡീഷണൽ അസി. ഡയറക്ടർ(സേഫ്റ്റി മെക്കാനിക്കൽ) 01, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി(ഇലക്ട്രിക്കൽ) 23, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി(മൈനിങ്) 44 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ ഒന്ന്. വിശദവിവരത്തിന്വു upsconline.nic.inhttps://upsconline.nic.in Read on deshabhimani.com

Related News