സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം



മിനിമം ​ സാധ്യതാ ഉൽപന്നങ്ങൾ സ്വന്തമായുള്ള (എംവിപി) സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്യുഎം) നടത്തുന്ന ആറുമാസ സൗജന്യ വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക സ്റ്റാർട്ടപ്പുകൾക്ക് നൂതന ഉൽപ്പന്നങ്ങൾ വികസിപ്പിച്ച് പുറത്തിറക്കുന്നതിനാണ് ഫെയിൽ ഫാസ്റ്റ് ഓർ സക്സീഡ് (എഫ്എഫ്എസ്‐2) എന്ന പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് ഊന്നുന്നത്. ആഗോള തലത്തിലുള്ള മാർഗനിർദേശം, പിച്ചിങ്‌ പരിശീലനം, ബൂട്ട് ക്യാമ്പ്‌, വിപണി പ്രവേശം, സർക്കാരും നിക്ഷേപകരുമായുള്ള ബന്ധം, നിയമസഹായം എന്നിവ ഉറപ്പാക്കുന്നതിന്‌ പുറമേ ഉൽപ്പന്നങ്ങൾ നിർമിക്കാനാവശ്യമായ സജ്ജീകരണങ്ങളും ലഭ്യമാക്കും. കെഎസ്യുഎമ്മിന്റെ യുണീക്‌ ഐഡിയും സാങ്കേതികാധിഷ്ഠിത ഉൽപ്പന്നങ്ങളുമുള്ള സ്റ്റാർട്ടപ്പുകൾക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. മിനിമം സാധ്യതാ ഉൽപ്പന്നങ്ങൾ നിർമിച്ച സ്റ്റാർട്ടപ്പുകളായിരിക്കണം അപേക്ഷിക്കേണ്ടത്. ഗ്രാമീണ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായിരിക്കും പൂർണമായും ഓൺലൈനായി നടത്തുന്ന  പ്രോഗ്രാം കൂടുതൽ പ്രയോജനപ്പെടുക. ബിസിനസ്‐ടു‐ബിസിനസ് സ്റ്റാർട്ടപ്പുകളെയും ബിസിനസ്‐ടു‐കൺസ്യൂമർ സ്റ്റാർട്ടപ്പുകളെയും പ്രത്യേകമായി കണക്കാക്കിയാണ് നടത്തുന്നത്. വിവിധ മേഖലകളിലെ സ്റ്റാർട്ടപ് വിദഗ്ധർ നേതൃത്വം നൽകുന്ന ശിൽപശാലകളും മാർഗനിർദേശക സെഷനുകളും ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ഡെമോ ഡേയും സവിശേഷതയാണ്. പങ്കെടുക്കാനായി ആഗസ്‌ത്‌ 20 നകം www.bit.ly/ksumffs2 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. വിശദവിവരങ്ങൾക്ക് 9961822685.   Read on deshabhimani.com

Related News