51 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കും



51 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്സി തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്) സൂപ്രണ്ട്, ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ് ഒന്ന്, വനിതാശിശുവികസന വകുപ്പിൽ കെയർ ടേക്കർ(ഫീ മെയിൽ), കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇ യിലെ പാർട്് ടൈം ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ അസിസ്റ്റന്റ് മാനേജർ (ബോയിലർ ഓപറേഷൻ), കാസർകോട്് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (കന്നട മാധ്യമം, തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളിൽ വിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്യുറൽ സയൻസ്, മലയാളം മാധ്യമം, തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളിൽ പ്രിന്റിങ്് വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ് രണ്ട്, കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ, പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം, പട്ടികവർഗം), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), വിവിധ ജില്ലകളിൽ ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് രണ്ട് (പട്ടികജാതി/പട്ടികവർഗം), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (പട്ടികജാതി/പട്ടികവർഗം), കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (ഏഴാം എൻസിഎ‐പട്ടികജാതി, പട്ടികവർഗം), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്) (ഒന്നാം എൻസിഎ‐ മുസ്ലീം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ.പോളിടെക്നിക്കുകൾ) ലക്ചറർ ഇൻ സിവിൽ എൻജിനിയറിങ് (ഒന്നാം എൻസിഎ‐ പട്ടികവർഗം) തസ്തികകളിലാണ് വിജ്ഞാപനമിറക്കുക. കാറ്റഗറി നമ്പർ 552/17 കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റിൽ റീഡർ ഗ്രേഡ് രണ്ട്,  209/19 കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഇലക്ട്രിക്കൽ വൈൻഡർ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. കാറ്റഗറി നമ്പർ 499/19 ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസർ, 209/17, 210/17, 211/17, 212/17, 213/17, 214/17, 215/17 വിവിധ ജില്ലകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, 293/18സ്റ്റേറ്റ് പ്ലാനിങ് ബോർഡിൽ റിസർച്ച് ഓഫീസർ (പട്ടികജാതി/പട്ടികവർഗം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കാറ്റഗറി നമ്പർ 558/19 ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (രണ്ടാം എൻസിഎ‐മുസ്ലീം), കാറ്റഗറി നമ്പർ 392/19 ഗ്രാമവികസന വകുപ്പിൽ ലക്ചറർ ഗ്രേഡ് 2‐ അഗ്രികൾച്ചർ, 566/19 കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (എൻസിഎ‐ഈഴവ/തിയ്യ/ബില്ലവ)  26/18 കേരള സെറാമിക്സ് ലിമിറ്റഡിൽ മൈൻസ്മേറ്റ് അഭിമുഖം നടത്തും. കാറ്റഗറി നമ്പർ 471/19, 472/19, 473/19, 474/19, 475/19, 476/19 വിവിധ ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി, വിമുക്തഭടൻമാർ) പ്രായോഗിക പരീക്ഷ നടത്തും . കാറ്റഗറി നമ്പർ 481/19 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനിയറിങ്് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്രൊഡക്ഷൻ എൻജിനിയറിങ്, വിവിധ ജില്ലകളിൽ കാറ്റഗറി നമ്പർ 180/19, 181/19, 182/19, 183/19, 184/19, 185/19 പട്ടികജാതി വികസനവകുപ്പിൽ കുക്ക് (എൻസിഎ‐ മുസ്ലിം, ഒബിസി, ധീവര, വിശ്വകർമ, പട്ടികജാതി, എൽസി/എഐ) ഓൺലൈൻ പരീക്ഷ നടത്തും.   Read on deshabhimani.com

Related News