ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സിൽ



നോയിഡയിലെ ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് വിദഗ്ധ അവിദഗ്ധ തൊഴിലുകളിലായി 3000 ഒഴിവിലേക്ക് നിയമനം നടത്തും. കരാർ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലാണ് നിയമനം. വിദഗ്ധ തൊഴിലിൽ യോഗ്യത ഇലക്ട്രിക്കൽ/വയർമാൻ ട്രേഡിൽ ഐടിഐ(എൻസിവിടി/ എസ്സിവിടി) അല്ലെങ്കിൽ തത്തുല്യം.  ഇംഗ്ലീഷ്, ഹിന്ദിയിൽ എഴുതാനും വായിക്കാനും അറിയണം. ഇലക്ട്രിക്കൽസിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. അവിദഗ്ധ തൊഴിലിൽ എട്ടാം ക്ലാസ്സ് ജയം അല്ലെങ്കിൽ തത്തുല്യം ഹിന്ദിയിൽ എഴുതാനും വായിക്കാനും ഇംഗ്ലീഷിൽ വായിക്കാനും അറിയണം. ഒരുവർഷം പ്രവൃത്തിപരിചയം. പ്രായം 18‐45.  www.beciljobs.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 16. വിശദവിവരത്തിന് www.becil.com   Read on deshabhimani.com

Related News