29 March Friday

ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

നോയിഡയിലെ ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് വിദഗ്ധ അവിദഗ്ധ തൊഴിലുകളിലായി 3000 ഒഴിവിലേക്ക് നിയമനം നടത്തും. കരാർ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലാണ് നിയമനം. വിദഗ്ധ തൊഴിലിൽ യോഗ്യത ഇലക്ട്രിക്കൽ/വയർമാൻ ട്രേഡിൽ ഐടിഐ(എൻസിവിടി/ എസ്സിവിടി) അല്ലെങ്കിൽ തത്തുല്യം.  ഇംഗ്ലീഷ്, ഹിന്ദിയിൽ എഴുതാനും വായിക്കാനും അറിയണം. ഇലക്ട്രിക്കൽസിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. അവിദഗ്ധ തൊഴിലിൽ എട്ടാം ക്ലാസ്സ് ജയം അല്ലെങ്കിൽ തത്തുല്യം ഹിന്ദിയിൽ എഴുതാനും വായിക്കാനും ഇംഗ്ലീഷിൽ വായിക്കാനും അറിയണം. ഒരുവർഷം പ്രവൃത്തിപരിചയം. പ്രായം 18‐45.  www.beciljobs.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 16. വിശദവിവരത്തിന് www.becil.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top