ഇലക്ട്രോണിക്‌സ്‌ കോർപറേഷനിൽ ടെക്‌നിക്കൽ ഓഫീസർ



ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിൽ ടെക്‌നിക്കൽ ഓഫീസർ തസ്‌ 650 ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. ഇവിഎം, വിവിപാറ്റ്‌ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രോജക്ടിൽ ഇന്ത്യുയിലെല്ലായിടത്തും പ്രത്യേകിച്ച്‌ പശ്‌ചിമബംഗാൾ, അസം  എന്നിവിടങ്ങളിലുമാണ്‌ അവസരം. മെറിറ്റ്‌ അടിസ്ഥാനത്തിലാണ്‌ നിയമനം. യോഗ്യത ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ഇലക്ട്രോണിക്‌സ്‌/ ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ഇൻസ്‌ട്രുമെന്റേഷൻ/മെക്കാനിക്കൽ എൻജിനിയറിങ്‌/കംപ്യൂട്ടർ സയൻസ്‌ ഫസ്‌റ്റ്‌ ക്ലാസ്സ്‌ എൻജിനിയറിങ്‌ ബിരുദം. ഒരുവർഷം പ്രവൃത്തി പരിചയം വേണം .ഉയർന്ന പ്രായം 30, അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15. വിശദവിവരത്തിന്‌ www.ecil.co.in Read on deshabhimani.com

Related News