അസിസ്റ്റന്റ്- പ്രൊഫസർ ഇൻ നിയോനാറ്റോളജി, സ്‌റ്റാഫ്‌ നേഴ്‌സ്‌ വിജ്ഞാപനം ഉടൻ



സംസ്ഥാനതല ജനറൽ തസ്‌തികകളായ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നിയോനാറ്റോളജി, സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2, സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി), ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. കേരള കോ‐ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി എൻജനിയർ (സിവിൽ) പാർട്‌ ഒന്ന്‌ ജനറൽ കാറ്റഗറി, പാർട്‌ രണ്ട്‌ സൊസൈറ്റി കാറ്റഗറി, ഡെപ്യൂട്ടി എൻജിനിയർ (മെക്കാനിക്കൽ) പാർട്‌ ഒന്ന്‌ ജനറൽ കാറ്റഗറി, പാർട്‌ രണ്ട്‌ സൊസൈറ്റി കാറ്റഗറി, ഡെപ്യൂട്ടി എൻജിനിയർ (ഇലക്ട്രിക്കൽ) പാർട്‌ ഒന്ന്‌ ജനറൽ കാറ്റഗറി, പാർട്‌ രണ്ട്‌ സൊസൈറ്റി കാറ്റഗറി, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ മാർക്കറ്റിങ് സൂപ്പർവൈസർ, കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡിൽ വർക് അസിസ്റ്റന്റ്.  ജില്ലാതല ജനറൽ തസ്‌തികയായ കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പിൽ മോട്ടാർ മെക്കാനിക്. എൻസിഎ സംസ്ഥാനതല തസ്‌തികകളായ മെഡിക്കൽ വിദ്യഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമക്കോളജി (മൂന്നാം എൻസിഎ‐ പട്ടികജാതി), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമക്കോളജി (രണ്ടാം എൻസിഎ‐വിശ്വകർമ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (രണ്ടാം എൻസിഎ‐ വിശ്വകർമ, പട്ടികജാതി), അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് സർജറി (ഒന്നാം എൻസിഎ‐ഈഴവ/ബില്ലവ/തിയ്യ, ഹിന്ദു നാടാർ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ (ഒന്നാം എൻസിഎ‐മുസ്ലിം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ (രണ്ടാം എൻസിഎ‐ ഹിന്ദു നാടാർ, വിശ്വകർമ്മ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യോളജി (ഒന്നാം എൻസിഎ‐മുസ്ലിം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോ ഡയഗ്നോസിസ് (എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി (ഒന്നാം എൻസിഎ ‐ഈഴവ, വിശ്വകർമ, പട്ടികവർഗം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി (രണ്ടാം എൻസിഎ‐ പട്ടികജാതി), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി (ഒന്നാം എൻസിഎ‐ മുസ്ലീം, ധീവര), അസിസ്റ്റന്റ് പ്രൊഫസർ ഇൻ പഞ്ചകർമ (ഒന്നാം എൻസിഎ‐ പട്ടികജാതി), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ മേറ്റ് (മൈൻസ്) (നാലാം എൻസിഎ‐പട്ടികജാതി. എൻസിഎ ജില്ലാതല തസ്‌തികകളായ തിരുവനന്തപുരം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നേഴ്സ് ഗ്രേഡ് 2 (ഒന്നാം എൻസിഎ‐ മുസ്ലിം), എറണാകുളം ജില്ലയിൽ എൻസിസി/സൈനികക്ഷേമവകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) അഞ്ചാം എൻസിഎ‐ പട്ടികജാതി (വിമുക്തഭടൻമാർ മാത്രം) വിജ്ഞാപനം പ്രസിദ്ധീകരിക്കും. വകുപ്പുതല പരീക്ഷാ വിജ്ഞാപനമായി സർക്കാർ/അർധ സർക്കാർ ജീവനക്കാരുടെ സർവീസ് സംബന്ധമായ ആവശ്യങ്ങൾക്കായി കേരള പബ്ലിക് സർവീസ് കമീഷൻ നടത്തുന്ന 2021 ജൂലൈയിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ  ആഗസ്ത് നാലിന്‌  രാത്രി 12  വരെ സ്വീകരിക്കും. പരീക്ഷകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളിൽ ഒഎംആർ രീതിയിലാകും. കോവിഡ്  ലോക്ഡൗൺ മൂലം പരീക്ഷ നടത്താൻ സാധിക്കാത്ത ജനുവരി 2021 ലെ വകുപ്പുതല പരീക്ഷയ്ക്ക് ഫീസടച്ചോ ഫ്രീചാൻസിലോ അപേക്ഷിച്ചതും അഡ്മിറ്റ് ചെയ്‌തതുമായ പരീക്ഷകൾക്ക് ജൂലൈ 2021 ലെ വിജ്ഞാപനപ്രകാരം പുതുതായി അപേക്ഷിക്കേണ്ടതില്ല. എന്നാൽ ജനുവരി 2021 ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർക്ക് പുതിയ വിജ്ഞാപനത്തിലേക്ക് മാറ്റപ്പെടുന്ന അപേക്ഷയിൽ പരീക്ഷാകേന്ദ്രം സംബന്ധിച്ച മേഖല/ജില്ലാ എന്നിവ മാറ്റുന്നതിനും നേരത്തേ അപേക്ഷിച്ച പരീക്ഷകൾക്ക് പുറമേ പുതിയവ കൂട്ടിച്ചേർക്കാനും സാധിക്കും. ഈ ഇളവ് 2021 ജൂലൈയിലെ വിജ്ഞാപനത്തിന് മാത്രം ബാധകമാകും. ജനുവരി 2021 മുതലുള്ള അപേക്ഷകരിൽ ആദ്യമായി വകുപ്പുതല പരീക്ഷക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യുന്നവർ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച്‌  ആറു മാസത്തിനകമെടുത്ത ഫോട്ടോ അപ്ലോഡ്ചെയ്യണം. അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് പ്രസ്തുത തിയതി മുതൽ 10 വർഷത്തേക്ക് പ്രാബല്യമുണ്ടാകും. നിലവിൽ രജിസ്റ്റർ ചെയ്ത 10 വർഷ കാലാവധി അധികരിച്ച ഫോട്ടോകൾക്ക് പകരം പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യാം. വിജ്ഞാപനം കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാർഥികൾ  വിജ്ഞാപനം  വായിച്ചുമനസ്സിലാക്കി  പ്രൊഫൈലിലൂടെയാണ്‌ അപേക്ഷിക്കേണ്ടത്. പരീക്ഷാ ടൈംടേബിൾ തുടർന്ന് പ്രസിദ്ധീകരിക്കും. അറ്റൻഡർ അർഹതാ നിർണയപ്പട്ടിക സർക്കാർ സർവീസിലെ വിവിധ വകുപ്പുകൾ(സ്വകാര്യ എൻജിനിയറിങ്‌ കോളേജുകൾ/ പോളി ടെക്‌നിക്കുകൾ/കാർഷിക സർവകലാശാലകൾ) എന്നിവിടങ്ങളിലെ ലാസ്‌റ്റ്‌ ഗ്രേഡ്‌ ജീവനക്കാർ അറ്റൻഡർ തസ്‌തികയിലേക്ക്‌ സ്ഥാനക്കയറ്റത്തിന്‌ 2020 ഫെബ്രുവരി 28ന്‌ നടത്തിയ അർഹതാ നിർണയ പരീക്ഷയുടെയും 2021 ഫെബ്രുവരിയിൽ നടത്തിയ പ്രമാണ പരിശോധനയുടെയും അടിസ്ഥാനത്തിലുള്ള അർഹതാ നിർണയപ്പട്ടിക പ്രസിദ്ധീകരിച്ചു. വിശദാംശം വെബ്‌സൈറ്റിൽ. അഭിമുഖം കേരള സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 96/18 എൻജിനിയറിങ്‌ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗവിഭാഗത്തിനു മാത്രമായുള്ള പ്രത്യേക നിയമനം) തസ്തികയുടെ അഭിമുഖം 2021 ജൂലൈ 14 ന് രാവിലെ 10.15 നും 12.00 നും അഭിമുഖത്തിന് മുന്നോടിയായുള്ള പ്രമാണപരിശോധന അന്നേ ദിവസം രാവിലെ യഥാക്രമം 8.30 നും 10.30 നും പിഎസ്സി ആസ്ഥാന ഓഫീസിൽ. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 309/2020, 310/2020 അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് ഏഴാം എൻസിഎ പട്ടികജാതി, പട്ടികവർഗം  തസ്തികകളുടെ അഭിമുഖം ജൂലൈ 14 ന് പിഎസ്സി  ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് പ്രൊഫൈൽ/എസ്എംഎസ് നൽകിയിട്ടുണ്ട്. ഫോൺ: 0471 2546324).മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (മെഡിക്കൽ കോളേജുകൾ‐ന്യൂറോളജി വിഭാഗം) കാറ്റഗറി നമ്പർ 410/20 ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എൻസിഎ‐എൽസി/എഐ  തസ്തികയിലേക്ക് ജൂലൈ 14 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546438. തിരുവനന്തപുരം ജില്ലയിലെ കാറ്റഗറി നമ്പർ 556/19 സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (പട്ടികവർഗ വിഭാഗക്കാർക്കുള്ള പ്രത്യേക നിയമനം, വിമുക്തഭടൻമാർ മാത്രം) അഭിമുഖം ജൂലൈ14 ന് നടത്തും. സർട്ടിഫിക്കറ്റ് പരിശോധന അന്നേ ദിവസം രാവിലെ ഒമ്പതിന്‌ നടത്തും. വിശദവിവരം പ്രൊഫൈലിൽ. ഇൻർർവ്യു മെമ്മോ, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യാം. വ്യാവസായിക പരിശീലനവകുപ്പിൽ കാറ്റഗറി നമ്പർ 547/17 ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക് മെക്കാനിക്)  കാറ്റഗറി നമ്പർ 161/18, 357/19 ജൂനിയർ ഇൻസ്ട്രക്ടർ (ഇന്റീരിയർ ഡെക്കറേഷൻ ആൻഡ് ഡിസൈനിങ്) എൻസിഎ‐ പട്ടികജാതി, എൽസി/എഐ തസ്തികയിലേക്കും ജൂലൈ 15 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.  മൃഗസംരക്ഷണ വകുപ്പിൽ കാറ്റഗറി നമ്പർ 427/19 വെറ്റിനറി സർജൻ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുള്ള പ്രത്യേക നിയമനം)  ജൂലൈ 15 ന് രാവിലെ 10 മുതൽ പകൽ 12വരെയും  16 ന് രാവിലെ 9.30 മുതൽ 12.00 വരെയും പിഎസ്സി ആസ്ഥാന ഓഫീസിൽ  അഭിമുഖം നടത്തും. അഭിമുഖത്തിന് മുന്നോടിയായുള്ള പ്രമാണപരിശോധന അതത് ദിവസങ്ങളിൽ രാവിലെ എട്ടിനും 9.30നും നടത്തും.  ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ/എസ്എംഎസ്  അയച്ചിട്ടുണ്ട്.  എഴുത്തുപരീക്ഷ കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 304/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോം സയൻസ് (ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ) തസ്തികയിലേക്ക് 2021 ജൂലൈ 13 ന് പകൽ 1.30 മുതൽ വൈകിട്ട്‌ നാലുവരെ എഴുത്തുപരീക്ഷ നടത്തും. ഒഎംആർ പരീക്ഷ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 280/19 ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡെമോഗ്രാഫി  തസ്തികയിലേക്ക്  ജൂലൈ 15 ന് രാവിലെ 10.30 മുതൽ 12.15 വരെ ഒഎംആർ പരീക്ഷ നടത്തും. ഫിഷറീസ് വകുപ്പിൽ ഫിഷറീസ് കാറ്റഗറി നമ്പർ 28/2020 എക്സ്റ്റൻഷൻ ഓഫീസർ  തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 10.30 മുതൽ 12.15 വരെ ഒഎംആർ പരീക്ഷ നടത്തും.  അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യാം.   Read on deshabhimani.com

Related News