പവർ ഗ്രിഡ്‌ 
കോർപറേഷനിൽ 
ഡിപ്ലോമ ട്രെയിനി



കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിൽ ഡിപ്ലോമ ട്രെയിനിയുടെ 211 ഒഴിവുണ്ട്‌. സിവിൽ,  ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്‌ വിഭാഗങ്ങളിലാണ്‌ അവസരം. ഉയർന്ന പ്രായപരിധി 27.  വിവിധ റീജണുകളിലായാണ്‌ ഒഴിവ്‌.  കംപ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. കേരളത്തിൽ കൊച്ചി പരീക്ഷാ കേന്ദ്രം.  അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾക്ക്‌ www.powergrid.in കാണുക. Read on deshabhimani.com

Related News