സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ



സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ് പ്രൊബേഷണറി ഓഫീസർ (സ്കെയിൽ ഒന്ന്) തസ്തികയിൽ നിയമനം നടത്തും. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്കാണ് നിയമനം. മണിപ്പാൽ അക്കാദമി ഓഫ് ഹയർഎഡ്യുക്കേഷനാണ് ബംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ എഡ്യുക്കേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലൂടെ ഒരുവർഷത്തെ പിജിഡിബിഎഫ് കോഴ്സ് നടത്തുന്നത്. എസ്എസ്എൽസിമുതൽ ബിരുദം വരെ 60 ശതമാനം മാർക്കോടെ ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 25 കവിയരുത്. 2018 നവംബർ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 3.5 ലക്ഷമാണ് കോഴ്സ് ഫീസ്. കോഴ്സിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക്  ബാങ്ക് എഡ്യുക്കേഷൻ ലോൺ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴ്സ് കാലാവധിക്കുള്ളിൽ ഇൻസന്റീവുമുണ്ട്. അപേക്ഷാഫീസ് 800 രൂപയാണ്. എസ്സി/എസ്ടിക്ക് 200 രൂപമതി. www.southindianbank.com വഴി അപേക്ഷ രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസംബർ 16. ഫോട്ടോയും ഒപ്പും അനുബന്ധരേഖകളും അപ്ലോഡ് ചെയ്യണം. അപേക്ഷാഫീസടയ്ക്കേണ്ടതും ഓൺലൈനായാണ്. ഓൺലൈൻ പരീക്ഷ ഡിസംബർ 29നാണ്. ഹൈദരാബാദ്, വിജയവാഡ, ഗുവാഹത്തി, ഡെൽഹി എൻസിആർ, അഹമ്മദാബാദ്, ബംഗളൂരു, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, മുംബൈ, പുണെ, ഭോപ്പാൽ, ചെന്നൈ, കോയമ്പത്തൂർ, മധുരൈ, കൊൽക്കത്ത എന്നിവിടങ്ങളായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കണം. ഓൺലൈൻ പരീക്ഷയിൽ 200 മാർക്കിന്റെ 160 ചോദ്യങ്ങളുണ്ടാകും. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്.  റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ/ ഇക്കോണമി/ ബാങ്കിങ് അവയർനസ്, ഇംഗ്ലീഷ് ഭാഷ, ഡാറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രറ്റേഷൻ എന്നിവയിൽനിന്നാണ് ചോദ്യങ്ങൾ.  വിശദവിവരം website ൽ ലഭിക്കും. Read on deshabhimani.com

Related News