ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകർ



ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പിലാനി അസി. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പിലാനി, ഗോവ, ഹൈദരാബാദ്, ദുബായ് ക്യമ്പസുകളിലാണ് ഒഴിവ്. അസി. പ്രൊഫസർ തസ്തികയിൽ പിഎച്ച്ഡിക്കാർക്ക് അപേക്ഷിക്കാം. പിഎച്ച്ഡിയും ആറ് വർഷത്തെപരിചയവുമുള്ളവരെയാണ് അസോസിയറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് പരിഗണിക്കുക. പിഎച്ച്ഡി ഇല്ലാത്ത മികച്ച അക്കാഡമിക് യോഗ്യതയുള്ളവരെ കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗങ്ങളിൽ അനുയോജ്യമായ തസ്തികളളിൽ നിയമിക്കും. ഇവർ പിഎച്ച്ഡി ചെയ്യുന്നതോടൊപ്പം അധ്യാപനത്തിലും അവർക്ക് പ്രോത്സാഹനം നൽകും. കെമിക്കൽ എൻജിനിയറിങ്, സിവിൽ, ഇഇഇ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ബയോ സയൻസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ഓർമസി, ഇക്കണോമിക്സ് ആൻഡ് ഫിനാൻസ്, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ്, സോഷ്യൽസയൻസ് പഠനവകുപ്പുകളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 09. വിശദവിവരത്തിന് http://www.bitspilani.ac.in/facultypositions ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പിലാനിയുടെ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പുണെ, മുംബൈ, ഡെൽഹി(എൻസിആർ) ക്യാമ്പസുകളിൽ അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്.  ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് സോഫ്റ്റ്ഗവർ സിസ്റ്റംസ്, മാനേജ്മെന്റ് പഠനവകുപ്പുകളിലാണ് ഒഴിവ്. യോഗ്യത എംഇ/എംടെക്/എംബിഎ. പിഎച്ച്ഡിയുള്ളവർക്ക് മുൻഗണന. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 09. വിശദവിവരത്തിന് http://www.bitspilani.ac.in/facultypositions   Read on deshabhimani.com

Related News