റിസർവ് ബാങ്കിൽ സെക്യൂരിറ്റിഗാർഡ്സ്



റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സെക്യൂരിറ്റി ഗാർഡ്സ് തസ്തികയിലേക്ക് വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.  270 ഒഴിവുണ്ട്.  അഹമ്മദാബാദ്, ബംഗളൂരു, ഭുവനേശ്വർ, ഭോപ്പാൽ, ഛണ്ഡീഗഢ്, ചെന്നൈ, ന്യൂഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, ജമ്മു, ജയ്പൂർ, കാൺപൂർ, കൊൽക്കത്ത, ലക്നൗ, മുംബൈ, നാഗ്പൂർ, പറ്റ്ന, തിരുവനന്തപുരം റീജണൽ ഓഫീസുകളിലാണ് ഒഴിവ്. തിരുവനന്തപുരത്ത് 20 ഒഴിവുണ്ട്. യോഗ്യത മെട്രിക്കുലേഷൻ/തത്തുല്യം. ഉയർന്ന പ്രായം 45. 2018 നവംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.  റീജണൽ  ഓഫീസിന്റെ പരിധിയിൽ താമസിക്കുന്നവരാകണം അതാതിടത്തെ അപേക്ഷകർ. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർ തിരുവനന്തപുരം റീജണൽ ഓഫീസിന് കീഴിലാണ്. ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽനിന്നുമുള്ളവരെ കായികപരീക്ഷക്ക് വിധേയമാക്കിയാണ് അന്തിമപട്ടിക തയ്യാറാക്കുക. ഇവരെ വൈദ്യപരിശോധന, ബയോമെട്രിക്  വെരിഫിക്കേഷൻ, സർടിഫിക്കറ്റ് വെരിഫിക്കേഷൻ എന്നിവയ്ക്കും വിധേയമാക്കും. നൂറുമാർക്കിന്റെ നൂറുചോദ്യങ്ങളാണ് 80 മിനിറ്റിന്റെ ഒബ്ജക്ടീവ് പരീക്ഷയിലുണ്ടാവുക. റീസണിങ്, ജനറൽ ഇംഗ്ലീഷ്, ന്യൂമറിക്കൽ എബിലിറ്റി എന്നിവയാണ് അളക്കുക. പരീക്ഷാമാധ്യമം ഇംഗ്ലീഷ്/ ഹിന്ദി. കണ്ണൂർ, കോഴിക്കോട്,തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.www.rbi.org.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 30. വിശദവിവരവും website ൽ.   Read on deshabhimani.com

Related News