കരസേന റിക്രൂട്ട്മെന്റ് റാലിക്ക് അപേക്ഷിക്കാം



കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് കരസേന റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. കർണാടകയിലെ റയ്ച്ചൂരിലെ അഗ്രികൾച്ചറൽ സയൻസ് യൂണിവേഴ്സിറ്റി സ്പോർട്സ് ഗ്രൗണ്ടിൽ ഡിസംബർ 11 മുതൽ 20 വരെയാണ് റാലി. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുള്ളവർക്കും പങ്കെടുക്കാം. ശിപായി ഫാർമ തസ്തികയിലാണ് അവസരം. www.joinindianarmy.nic.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഡിസംബർ നാലുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. യോഗ്യത പ്ലസ്ടു/തത്തുല്യ ജയം. കുറഞ്ഞത് ആകെ 55 ശതമാനം മാർക്കോടെ ഡി ഫാം. സ്റ്റേറ്റ് ഫാർമസി കൗൺസിൽ/ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ. 50 ശതമാനം മാർക്കോടെ ബിഫാം യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായം 19‐25. ഉയരം 165 സെ.മീ തൂക്കം 50 കി.ഗ്രാം, നെഞ്ചളവ് 77 സെ.മീ, അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. കയികക്ഷമതാ പരീക്ഷ, അളവെടുപ്പ്, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരം website   Read on deshabhimani.com

Related News