ഡിആർഡിഒയിൽ അപ്രന്റിസ്



ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് കീഴിൽ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ(ഡിപ്ലോമ) അപ്രന്റിസ്  അവസരമുണ്ട്. 58 ഒഴിവുകളുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോഴ്സ് പൂർത്തിയാക്കിയവരാണ് അപേക്ഷിക്കേണ്ടത്. അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവരും ഒരുവർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കേണ്ടതില്ല.www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് www.drdo.gov.in എന്ന വെബ്സൈറ്റിൽനിന്നും അപേക്ഷാഫോറം ഡൗൺലോഡ്ചെയ്യാം. വിജ്ഞാപനവും ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് ഫോട്ടോ പതിച്ചതിനുശേഷം സ്കാൻ ചെയ്ത് hrd@itr.drdo.in എന്ന വിലാസത്തിൽ ഇ‐മെയിൽ അയക്കണം. ഗ്രാജ്വേറ്റ് അപ്രന്റിസ് നവംബർ 26വരെയും ടെക്നീഷ്യൻ  അപ്രന്റിസ് ഡിസംബർ മൂന്ന്് വരെയും സ്വീകരിക്കും. ഇങ്ങനെ അപേക്ഷിച്ചവർ Integrated Test Range, Chandipur756025, Balasore(Odisha)  യിൽ വാക് ഇൻ ഇന്റർവ്യുവിന് ഹാജരാകണം. ഗ്രാജ്വേറ്റ് അപ്രന്റിസ് ഡിസംബർ ഒന്നിന് രാവിലെ ഒമ്പതിനും ടെക്നീഷ്യൻ അപ്രന്റിസ് ഡിസംബർ  എട്ടിന് രാവിലെ ഒമ്പതിനുമാണ് വാക് ഇൻ ഇന്റർവ്യു. എഴുത്ത് പരീക്ഷയുമുണ്ടാകും. ഉദ്യോഗാർഥികൾ ഇ‐മെയിലായി അയച്ച അപേക്ഷയുടെ കോപ്പിയും സർടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അടുത്തകാലത്തെടുത്ത പാസ്പോർട്സൈസ് കളർ ഫോട്ടോയും ഇന്റർവ്യുവിന് ഹാജരാക്കണം. വിശദവിവരം website ൽ.     Read on deshabhimani.com

Related News