ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ 225 ഒഴിവ്



ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. അസി. ഗ്രേഡ്‐മൂന്ന് (ലെവൽ ഫോർ) 170, അസി. ഗ്രേഡ് മൂന്ന് (കംപ്യൂട്ടർ) 07, ഡാറ്റാ എൻട്രി ഓപറേറ്റർ (ലെവൽ 06) 24, അസി. പ്രോഗ്രാമർ (ലെവൽ 09) 03, സോഫ്റ്റ്വേർ എൻജിനിയർ (ലെവൽ 10) 02, ഹാർഡ്വേർ എൻജിനിയർ(ലെവൽ 10) 02, അസി. രജിസ്ട്രാർ (ഐടി ലെവൽ 12) 01, കംപ്യൂട്ടർ പ്രോഗ്രാമർ (ലെവൽ 12) 02, അസി. ലൈബ്രേറിയൻ(ലെവൽ 07) 05, ലൈബ്രറി അസി. 01, ട്രാൻസ്ലേറ്റർ 08 എന്നിങ്ങനെ ആകെ 225 ഒഴിവുണ്ട്. അസി. രജിസ്ട്രാർ, കംപ്യൂട്ടർ പ്രോഗ്രാമർ , ഹാർഡ്വേർ എൻജിനിയർ, സോഫ്റ്റ്വേർ എൻജിനിയർ, അസി. പ്രോഗ്രാമർ, അസി. ലൈബ്രേറിയൻ, ലൈബ്രറി അസി. , ട്രാൻസ്ലേറ്റർ തസ്തികകളിൽ എഴുത്ത്പരീക്ഷ, സ്കിൽ ടെസ്റ്റ്, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനതിലാണ് തെരഞ്ഞെടുപ്പ്. ഓരോതസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരം വെബ്സൈറ്റിൽ.www.cgvyapam.choice.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 02.  വിശദവിവരവും  website ൽ ലഭിക്കും. Read on deshabhimani.com

Related News