സഹകരണസംഘങ്ങളിൽ സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷക്ഷണിച്ചു



സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ ബാങ്കുകളിൽ നാല് തസ്തികകളിലെ 39 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷക്ഷണിച്ചു. അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ ഡെപ്യൂട്ടി ജനറൽ മാനേജർ 7, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 6, ഡാറ്റ എൻട്രി ഓപറേറ്റർ 24, ടൈപിസ്റ്റ് 2 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത സഹകരണ നിയമത്തിന് വിധേയമായിരിക്കും. പ്രായം 2020 ജനുവരി ഒന്നിന് 18 വയസ്സ് തികയണം. എന്നാൽ 40 വയസ്സ് തികയാൻ പാടില്ല. നിയമനുസൃത ഇളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 28 വൈകിട്ട് അഞ്ച്. വിശദവിവരത്തിന് http://www.csebkerala.org   Read on deshabhimani.com

Related News