ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡിൽ സീനിയർ മാനേജർ, മെഡിക്കൽ ഓഫീസർ



ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ സീനിയർ മാനേജർ (സെക്യൂരിറ്റി) ഒരൊഴിവും മെഡിക്കൽ ഓഫീസർ ആറൊഴിവുമുണ്ട്. സീനിയർ മാനേജർ യോഗ്യത 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം. സേനയിൽനിന്ന് വിരമിച്ചവരാണ്. സെക്യൂരിറ്റിയിൽ ഡിപ്ലോമയോ സർടിഫിക്കറ്റോ അഭിലഷണീയം. ഉയർന്ന പ്രായം 42. മെഡിക്കൽ ഓഫീസർ യോഗ്യത എംബിബിഎസ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഉയർന്ന പ്രായം 61. www.hslvizag.in www.hslvizag.in   എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി മാർച്ച് ആറ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് അപേക്ഷാഫീസായ നൂറുരൂപയുടെ ഡിഡിസഹിതം പോസ്റ്റലായോ കൊറിയറായോ General Manager (HR), Hindustan Shipyard Ltd., Gandhigram (PO), Visakhapatnam – 530 005   എന്ന വിലാസത്തിൽ മാർച്ച് 15നുള്ളിൽ ലഭിക്കണം. Read on deshabhimani.com

Related News