19 April Friday

ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡിൽ സീനിയർ മാനേജർ, മെഡിക്കൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Feb 12, 2018

ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ സീനിയർ മാനേജർ (സെക്യൂരിറ്റി) ഒരൊഴിവും മെഡിക്കൽ ഓഫീസർ ആറൊഴിവുമുണ്ട്. സീനിയർ മാനേജർ യോഗ്യത 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം. സേനയിൽനിന്ന് വിരമിച്ചവരാണ്. സെക്യൂരിറ്റിയിൽ ഡിപ്ലോമയോ സർടിഫിക്കറ്റോ അഭിലഷണീയം. ഉയർന്ന പ്രായം 42. മെഡിക്കൽ ഓഫീസർ യോഗ്യത എംബിബിഎസ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഉയർന്ന പ്രായം 61. www.hslvizag.in www.hslvizag.in   എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി മാർച്ച് ആറ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് അപേക്ഷാഫീസായ നൂറുരൂപയുടെ ഡിഡിസഹിതം പോസ്റ്റലായോ കൊറിയറായോ General Manager (HR), Hindustan Shipyard Ltd., Gandhigram (PO), Visakhapatnam – 530 005   എന്ന വിലാസത്തിൽ മാർച്ച് 15നുള്ളിൽ ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top