ബംഗളൂരു മെട്രോയില്‍ ഗ്രാജ്വേറ്റ് എന്‍ജിനിയര്‍: 80



ബംഗളൂരു മെട്രോറെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ ഗ്രാജ്വേറ്റ് എന്‍ജിനിയര്‍ (സിവില്‍) 80 ഒഴിവുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ക്ക് കന്നഡ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. യോഗ്യത: അമ്പതു ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനിയറിങ് ബിരുദം. ഉയര്‍ന്ന പ്രായം 35. 900 രൂപയാണ് അപേക്ഷാഫീസ്. എസ്സി/എസ്ടി വിഭാഗത്തിന് 400 രൂപ. എഴുത്ത്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സര്‍ട്ടിഫിക്കറ്റ് പരിശോധനയും കന്നഡ പരീക്ഷയുമുണ്ടാകും. പരീക്ഷ 2018 ജനുവരി 28നായിരിക്കും.  ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി ഡിസംബര്‍ 15 വൈകിട്ട് അഞ്ച്. വിശദവിവരം www.bmrc.co.in www.bmrc.co.inല്‍. Read on deshabhimani.com

Related News